Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സർവ സ്തുതിയും ദൈവത്തിന്,ഖത്തർ ദേശീയ ദിനം 2020 മുദ്രാവാക്യം പുറത്തിറക്കി 

December 04, 2020

December 04, 2020

ദോഹ: ഡിസംബര്‍ പതിനെട്ടിന് നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള പ്രത്യേക മുദ്രാവാക്യം പ്രഖ്യാപിച്ചു. ‘സര്‍വ പ്രതാപിയായ നാഥന് സര്‍വ സ്തുതിയും’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യമെന്ന് ഖത്തര്‍ ദേശീയ ദിനാഘോഷ കമ്മറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.ഖത്തർ രാഷ്ട്രപിതാവായി അറിയപ്പെടുന്ന ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനിയുടെ ഒരു കവിതയിൽ നിന്നുള്ള ഉദ്ധരണിയാണ് മുദ്രാവാക്യമായി തെരഞ്ഞെടുത്തത്.രാജ്യം പിന്തുടരുന്ന വിശ്വാസ അടിത്തറയെ വിശദീകരിക്കുകയും ജനങ്ങളുടെയും ദേശത്തിന്റെയും ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് മുദ്രാവാക്യം.

ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് വിശ്വാസത്തിന്റെ തനിമ നല്‍കാനും നിറം നല്‍കാനും പുതിയ മുദ്രാവാക്യം മൂലം സാധിച്ചെന്നും ദേശീയ ദിനാഘോഷ കമ്മറ്റി ട്വിറ്ററില്‍ വ്യക്തമാക്കി.. ഖത്തറിന്റെ പാരമ്പര്യത്തെയും വര്‍ത്തമാന അവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ മുദ്രാവാക്യമെന്ന് കമ്മറ്റി തങ്ങളുടെ വിശദീകരിച്ചു.. വര്‍ത്തമാന കാലത്തെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഖത്തര്‍ സര്‍ക്കാരും ജനങ്ങളും ഭാരമേല്‍പ്പിച്ചിരിക്കുന്നത് സര്‍വ പ്രതിപിയായ ദൈവത്തെയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും സംഘാടകര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1878 ൽ ശൈഖ്  ജാസിം ബിൻ മുഹമ്മദ് ബിൻ താനി രാജ്യത്തെ ഏകരാഷ്ട്രമായി ഏകീകരിച്ചതിന്റെ അനുസ്മരണമായാണ് ഖത്തർ എല്ലാ വർഷവും ഡിസംബർ 18 ന് ദേശീയ ദിനം ആഘോഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News