Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ദേശീയ മേൽവിലാസ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം 

November 17, 2019

November 17, 2019

ഖത്തറിലെ താമസ സ്ഥലത്തെ കൃത്യമായ മേൽവിലാസം,ഫോൺ നമ്പർ,മൊബൈൽ നമ്പർ, നാട്ടിലെ സ്ഥിര താമസ വിലാസം, തൊഴിലുടമയുടെ മേൽവിലാസം എന്നിവയാണ് നൽകേണ്ടത് 
ദോഹ : ഖത്തറിൽ ദേശീയ മേൽവിലാസ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ സെക്യൂരിറ്റി അഡ്രസ് വിഭാഗം മേധാവി ഡോക്ടർ അബ്ദുല്ല സെയ്ദ് അൽ സെഹ്‌ലി അറിയിച്ചു. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തു താമസിക്കുന്ന സ്വദേശികളും വിദേശികളുമായ മുഴുവൻ ജനങ്ങളുടെയും പൂർണമായ മേൽവിലാസങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണ് പദ്ധതി. പ്രവാസികൾ താമസിക്കുന്ന സ്ഥലത്തെ കൃത്യമായ മേൽവിലാസം, നാട്ടിലെ സ്ഥിരം മേൽവിലാസം,ഫോൺ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ,തൊഴിലുടമയുടെ വിലാസം  എന്നിവയാണ് നൽകേണ്ടത്.

പ്രായപൂർത്തിയാവാത്ത കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. മെട്രാഷ് - 2  ആപ്ലിക്കേഷൻ,ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങൾ എന്നിവ വഴി വിവരങ്ങൾ നൽകാവുന്നതാണ്. ഉനൈസ സേവന കേന്ദ്രത്തിലെ ദേശീയ മേൽവിലാസ വിഭാഗത്തിലും ഇതിനുള്ള സൗകര്യമുണ്ടാകും. താമസ മേൽവിലാസത്തിൽ പിന്നീട് വരുന്ന മാറ്റങ്ങൾ മെട്രാഷ് - 2 വഴി പുതുക്കി നൽകാനാവും. രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവൻ താമസക്കാർക്കും നിയമം ബാധകമായിരിക്കും. പദ്ധതി തുടങ്ങിയാൽ ആറു മാസത്തെ കാലാവധിയാണ് വിവരങ്ങൾ നൽകാൻ അനുവദിക്കുക. ഈ കാലയളവിന് ശേഷവും വിവരങ്ങൾ നൽകിയില്ലെങ്കിൽ 10,000  റിയാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.

നിയമം നടപ്പിലായാൽ ഉടൻ  രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന്  രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവൻ വ്യക്തികളോടും സ്ഥാപനങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

(ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക )

 


Latest Related News