Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
പ്രമേഹത്തെ ചെറുക്കാം,ഖത്തറിലെ നസീം അൽ റബീഹിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

November 12, 2020

November 12, 2020

ദോഹ : ഖത്തറിലെ ജെസിഐ അക്രഡിറ്റഡ് മെഡിക്കല്‍ സെന്ററായ നസീം മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന് മികച്ച പ്രതികരണം ലഭിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.നാനാതുറകളിലുള്ള ആയിരത്തിലേറെ പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. പ്രമേഹ രോഗത്തെയും അതുണ്ടാകാനുള്ള കാരണവും നേരത്തെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നേരത്തെ തിരിച്ചറിഞ്ഞാൽ കൃത്യമായ പരിചരണത്തിലൂടെയും ജീവിത ശൈലിയിൽ ആവശ്യമായ മാറ്റം വരുത്തിയും പ്രമേഹമെന്ന വെല്ലുവിളിയെ നേരിടാൻ കഴിയും.

വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നവംബര്‍ 13ന് സി റിങ്, അല്‍ റയ്യാന്‍, അല്‍ വക്‌റ തുടങ്ങിയ മെഡിക്കല്‍ സെന്ററുകളില്‍ നടക്കുന്ന ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍ ചെക്കപ്പ്, ജനറല്‍ പ്രാക്ടീഷണര്‍ കണ്‍സള്‍ട്ടേഷന്‍, ഒഫ്ത്താല്‍മോളജി കണ്‍സള്‍ട്ടേഷന്‍, സൗജന്യ മരുന്നുകള്‍ എന്നിവ ലഭ്യമാകും.തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ക്യാമ്പിലെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

രജിസ്ട്രേഷന് റജിസ്‌ട്രേഷന് സി റിങ്: 44652121, അല്‍ റയ്യാന്‍: 33133275, അല്‍ വക്ര: 44970777 എന്നീ നമ്പറുകളില്‍ വിളിക്കുക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News