Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഉൽപന്നങ്ങളുടെ വില അറബിയിൽ പ്രദർശിപ്പിക്കണമെന്ന് ഖത്തർ വാണിജ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

September 14, 2021

September 14, 2021

ദോഹ : ഖത്തറില്‍ മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും വിൽപന നിരക്ക് അറബിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിർദേശം..നിയമം പാലിക്കാത്തവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍, ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനങ്ങള്‍, ഗാര്‍ഹിക ബിസിനസുകള്‍ തുടങ്ങി വാണിജ്യ സ്ഥാപനങ്ങള്‍ക്കായാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

വില്‍പ്പന്ക്ക് വെക്കുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും വില നിലവാരം അറബിയില്‍ പ്രദര്‍ശിപ്പിക്കണമെന്നത് ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് 2008 ല്‍ പുറത്തിറക്കിയ നിയമനുസരിച്ച്‌ നിര്‍ബന്ധമാക്കിയതാണ്. അതിനാല്‍ തന്നെ നിയമം കര്‍ശനമായി പാലിക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന രീതിയില്‍ വ്യക്തതയോടെ വിലനിലവാരം പ്രദര്‍ശിപ്പിക്കണമെന്നാണ് നിർദേശം.


Latest Related News