Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫർ തയ്യിലിനെതിരെ അച്ചടക്ക നടപടി

January 05, 2021

January 05, 2021

ദോഹ : സംഘടനാ അച്ചടക്കം ലംഘിച്ച് പ്രവർത്തിച്ചതിന് ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫർ തയ്യിലിനെ എല്ലാ വിധ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രണ്ട് വർഷത്തേക്ക് മാറ്റിനിർത്തിയതായി കെ.എം.സി.സി സംസ്ഥാന കമ്മറ്റി അറിയിച്ചു.

ഇന്ത്യൻ എംബസിയുടെ അപ്പെക്സ് ബോഡിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നടപടിക്ക് കാരണമെന്നാണ് സൂചന.ഐസിബിഎഫ് ഉൾപ്പെടെയുള്ള ഇന്ത്യൻ എംബസിയുടെ അപ്പെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം കലർത്തരുതെന്ന കെ.എം.സി.സി നിലപാടിന് വിരുദ്ധമായി ജാഫർ പ്രവർത്തിച്ചതായാണ് നടപടിക്ക് കാരണമെന്ന് ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നു.ജാഫർ ഐസിബിഎഫ് മാനേജിങ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. നേരത്തെ സംസ്ഥാന കമ്മിറ്റി ജാഫറിനോട് ഇതുസംബന്ധിച്ച്  വിശദീകരണം തേടിയിരുന്നു. എന്നാൽ പ്രതികരണം തൃപ്തികരമല്ലാത്തത് കൊണ്ടാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത് എന്ന് സംസ്ഥാന കമ്മിറ്റി ഇതു സംബന്ധിച്ച വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News