Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സി.എച്ച് : കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭ: ഷാഫി ചാലിയം

September 29, 2019

September 29, 2019

ദോഹ: വിദ്യാഭ്യാസ പുരോഗതിയും ഉത്തമ രാഷ്ട്രീയവും ലക്ഷ്യമാക്കി പ്രവർത്തിച്ച സി.എച്ച് മുഹമ്മദ് കോയ നാടിനെയും സമുദായത്തെയും പുരോഗതിയിലേക്ക് നയിച്ച ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് പ്രമുഖ പ്രഭാഷകനും മുസ്‌ലിം ലീഗ് ദേശീയ നിർവാഹക സമിതി അംഗവുമായ ഷാഫി ചാലിയം അഭിപ്രായപ്പെട്ടു.ഖത്തർ - കെ.എം.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി ദോഹയിൽ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി സി.എച്ച് ആയിരുന്നു.
1967 മുതൽ പിന്തുടർന്നു വന്ന അധ്യാപന-ബോധന വ്യവസ്ഥകളിൽ കാര്യമായ പൊളിച്ചെഴുത്തുകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സി.എച്ചിന് കഴിഞ്ഞു. പരമ്പരാഗത അതിർവരമ്പുകൾ മറികടന്ന് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ധീരനായ ഭരണാധികാരിയായിരുന്നു സി.എച്ചെന്നും അദ്ദേഹം അനുസ്മരിച്ചു.ന്യുനപക്ഷ സമൂഹത്തോട് അൽപം സൗമനസ്യം കാണിച്ചതിന്റെ പേരിൽ വർഗീയവാദികളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നേതാവ് കൂടിയായിരുന്നു സി.എച്ചെന്നും ഷാഫി ചാലിയം അഭിപ്രായപ്പെട്ടു.


Latest Related News