Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കും; ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ഖത്തര്‍ അമീര്‍ സ്വീകരിച്ചതായും ഇന്ത്യന്‍ അംബാസഡര്‍

February 14, 2021

February 14, 2021

ദോഹ: ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യു.ഐ.എ) ഇന്ത്യയില്‍ ഒരു ഓഫീസ് തുറക്കാന്‍ പദ്ധതിയിടുന്നതായി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. ഖത്തറിലെ ഇംഗ്ലീഷ് ദിനപത്രമായ ദി പെനിന്‍സുലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

കൊവിഡ-19 മഹാമാരിക്കിടയിലും ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇത് 1100 കോടി ഡോളറിലെത്തും. ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ വ്യാപാര ബന്ധങ്ങളെ സമ്പൂര്‍ണ്ണവും സമഗ്രവുമായ പങ്കാളിത്തമാക്കി മാറ്റുന്നതില്‍ ഖത്തര്‍-ഇന്ത്യ ടാസ്‌ക് ഫോഴ്‌സ് മുന്നേറുകയാണെന്നും ഡോ. മിത്തല്‍ പറഞ്ഞു. 

ഖത്തറില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലയുടെ ആദ്യ ക്യാമ്പസ് ഈ വര്‍ഷം തുറക്കും. കൂടാതെ മൂന്ന് പുതിയ ഇന്ത്യന്‍ സ്‌കൂളുകളും ഈ വര്‍ഷം ഖത്തറില്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി കൊവിഡ്-19 മഹാമാരിക്കു ശേഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചതായും അംബാസഡര്‍ അറിയിച്ചു. ഉന്നതതല സന്ദര്‍ശനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഖത്തറിനും ഇന്ത്യയ്ക്കും ഇടയില്‍ യാത്ര ചെയ്യാന്‍ ജനങ്ങളെ അനുവദിക്കുന്ന എയര്‍ ബബിള്‍ ക്രമീകരണം ഫെബ്രുവരി അവസാനം വരെ നീട്ടി. ടൂറിസ്റ്റ് വിസ ഇനിയും നല്‍കി തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഇന്ത്യന്‍ എംബസി അടിയന്തിര വിസ നല്‍കുന്നുണ്ട്. 

ഖത്തറും ഇന്ത്യയും തമ്മില്‍ ചരത്രപരമായ ബന്ധമാണ് ഉള്ളത്. ആധുനിക കാലത്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള അത്ഭുതകരമായ ഈ ബന്ധം ഇരുരാജ്യങ്ങളുടെയും നേതൃത്വം മുന്നോട്ട് കൊണ്ടുപോയി. ഖത്തര്‍ അമീറും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ധാരണ ഈ മഹത്തായ പങ്കാളിത്തത്തെ കൂബടുതല്‍ ശക്തമാക്കിയെന്നും ഡോ. ദീപക് മിത്തല്‍ പറഞ്ഞു. 

2020 ഡിസംബര്‍ 20 ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തറുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും സന്ദര്‍ശനത്തില്‍ ധാരണയായി. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീറിനെ വിദേശകാര്യ മന്ത്രി ക്ഷണിച്ചതായും അമീര്‍ ക്ഷണം സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. 

ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കില്‍ എംബസിയെ സമീപിക്കാന്‍ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഡോ. മിത്തല്‍ അറിയിച്ചു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. 

ഇന്ത്യക്കാര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പരാതികള്‍ അറിയാനും കാര്യങ്ങളില്‍ വ്യക്തത വരുത്താനുമെല്ലാമായി ബഹുഭാഷാ കോള്‍ സെന്റര്‍ ആരംഭിക്കും. ഇവിടെ രജിസ്റ്റര്‍ ചെയ്യുന്ന പരാതികളില്‍ 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ പരിഹാരം കാണും. കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും ഡോ. മിത്തല്‍ കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News