Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിശ്വസിക്കരുത്, ആ അറിയിപ്പ് വ്യജമാണ്

April 13, 2020

April 13, 2020

ദോഹ : നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഖത്തറിലെ ഇന്ത്യൻ ശേഖരിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നു.എന്നാൽ,ഇത്തരത്തിലുള്ള വിവരശേഖരണം ഇപ്പോള്‍ നടത്തുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജവർത്തയാണെന്നും എംബസി അധികൃതർ അറിയിച്ചു. എംബസിയുടെയും അപ്പെക്സ് ബോഡിയായ  ഐ.സി.ബി.എഫിന്റെയും പേരിലാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്.തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നും അറിയിപ്പ് ലഭിച്ചാൽ മാത്രമേ ഇത്തരമൊരു നടപടിയുണ്ടാകൂ എന്നും എംബസി അധികൃതർ വ്യക്താക്കി.

‘സുഹൃത്തുക്കളെ  അടിയന്തരമായി നാട്ടിൽ പോകേണ്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ പേരും ID /PP  നമ്പർ, ഏതു എയര്‍പോര്‍ട്ടിലേക്കാണോ പോകേണ്ടത് എന്നിവ സഹിതം എംബസിയിൽ നൽകാൻ വേണ്ടി ICBF  ല്‍ രജിസ്റ്റർ ചെയ്യു ക’ എന്നാണ് സന്ദേശം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News