Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
എംബസിയുടെ പേരിൽ വ്യാജ ഫോൺ കോളുകൾ:ജാഗ്രത പാലിക്കാൻ നിർദേശം

March 15, 2019

March 15, 2019

ദോഹ : ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യക്കാർക്ക് വ്യാജ ഫോൺ സന്ദേശങ്ങൾ ലഭിക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്  എംബസി അധികൃതർ ട്വിറ്റർ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയത്.

 

ബാങ്ക് അക്കൗണ്ട് നമ്പർ,പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടാണ് പലർക്കും ഫോൺ കോളുകൾ ലഭിച്ചത്. ഇത്തരം കോളുകൾ ലഭിച്ചാൽ പ്രതികരിക്കരുതെന്നും വിവരം എംബസിയെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടാണ് പലരെയും ഫോണിൽ ബന്ധപ്പെട്ടത്.

 

ഇത്തരം കോളുകൾ ലഭിച്ചാൽ 44255777 എന്ന നമ്പറിലോ cons.doha@mea.gov.in എന്ന ഇ മെയിൽ വിലാസത്തിലോ വിവരം അറിയിക്കാൻ എംബസി ആവശ്യപ്പെട്ടു. നേരത്തെ കുവൈത്ത് ഉൾപ്പെടെയുള്ള മറ്റ് ചില ഗൾഫ് രാജ്യങ്ങളിൽ നിന്നും സമാനമായ തട്ടിപ്പുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു.

 


Latest Related News