Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രവാസികളുടെ വിവരശേഖരണത്തിനായി ഖത്തറിലെ ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ പുനരാരംഭിച്ചു 

May 06, 2020

May 06, 2020

ദോഹ : ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായുള്ള ഡാറ്റാ ശേഖരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി നേരത്തെ നടത്തിവന്ന ഓൺലൈൻ രജിസ്‌ട്രേഷൻ പുനരാരംഭിച്ചു. ഇന്ത്യൻ എംബസി അൽപം മുമ്പ് ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കാരുടെ വിവരങ്ങൾ ശേഖരിക്കാനായി ഒരാഴ്ച മുമ്പാണ് ഖത്തറിലെ ഇന്ത്യൻ എംബസി പ്രത്യേക ലിങ്ക് വഴി വിവരശേഖരണം തുടങ്ങിയത്. എന്നാൽ 40,000 ത്തിലധികം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തതിന് ശേഷം ഇവരുടെ മുൻഗണനാ പട്ടിക തീരുമാനിക്കുന്നതിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് രജിസ്‌ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും പുനരാരംഭിച്ചത്.

ഗർഭിണികൾ,ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ,വയോധികർ എന്നിവർക്കായിരിക്കും മുൻഗണന ലഭിക്കുക. രജിസ്‌ട്രേഷനുള്ള ലിങ്ക് ചുവടെ :

https://docs.google.com/forms/d/e/1FAIpQLScYgQkLLvA0GvHh5dm_QEDSzqI6S8TuYGJ49JsByTnOlZ6EcA/viewform

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News