Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തർ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡി തെരഞ്ഞെടുപ്പ്,പി.എൻ.ബാബുരാജിനും സിയാദ് ഉസ്മാനും ഡോ.മോഹൻ തോമസിനും ജയം

January 08, 2021

January 08, 2021

ദോഹ :ഖത്തര്‍ ഇന്ത്യന്‍ എംബസി അപ്പെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ പിഎന്‍ ബാബുരാജന്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി ജൂട്ടാസ് പോളിനെ 238 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് പി.എൻ ബാബുരാജൻ ഐസിസി(ഇന്ത്യൻ കൾച്ചറൽ സെന്റർ)പ്രസിഡന്റായി. നേരത്തെ ഐസിബിഎഫ് പ്രസിഡന്‍റായിരുന്നു ബാബുരാജന്‍.

ഐസിബിഎഫിലേക്ക്(ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം) നടന്ന തെരഞ്ഞെടുപ്പില്‍ സിയാദ് ഉസ്മാന്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് കുമാര്‍ പിള്ളയെ 467 വോട്ടുകള്‍ക്കാണ് സിയാദ് ഉസ്മാന്‍ തോല്‍പ്പിച്ചത്. ഇതോടെ സിയാദ് ഉസ്മാന്‍ ഐസിബിഎഫിന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

കായിക വിഭാഗമായ ഇന്ത്യന്‍ സ്പോര്‍സ് സെന്‍ററിന്‍റെ അധ്യക്ഷനായി ഡോ മോഹന്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥി ഷറഫ് പി ഹമീദിനെ 169 വോട്ടുകള്‍ക്കാണ് മോഹന്‍തോമസ് പരാജയപ്പെടുത്തിയത്.

ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്: സുബ്രഹ്മണ്യ ഹെബ്ബഗലു, അഫ്സല്‍ അബ്ദുൽ മജീദ്, അനീഷ് ജോര്‍ജ്ജ് മാത്യൂ, കമല ധന്‍സിങ് താക്കൂര്‍

ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍: രജനി മൂര്‍ത്തി വിശ്വനാഥം, സാബിത്ത് സഹീര്‍, നവീന്‍ കുമാര്‍ ബഹി, വിനോദ് നായര്‍.

ISC കൌണ്‍സില്‍ മെമ്പര്‍മാര്‍: റുഖയ്യ അഹ്സന്‍, വര്‍ക്കി ബോബന്‍ കളപ്പറമ്പത്ത്, ടിഎസ് ശ്രീനിവാസ്, ഷെജി വലിയകത്ത്.

ഞായറാഴ്ച രാത്രി ഓൺലൈൻ വഴിയാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News