Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നാട്ടിലേക്കുള്ള മടക്കം : ഖത്തറിലെ ഇന്ത്യൻ എംബസിയുടെ രജിസ്‌ട്രേഷൻ താൽകാലികമായി നിർത്തി 

May 05, 2020

May 05, 2020

ദോഹ : നാട്ടിലേക്ക്  മടങ്ങേണ്ട ഇന്ത്യക്കാർക്കായി ഖത്തർ ഇന്ത്യൻ എംബസി ആരംഭിച്ച ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം താൽകാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ രജിസ്ട്രേഷനായി ശ്രമിച്ചവർക്ക് ഈ സൗകര്യം ഇപ്പോൾ ലഭ്യമല്ലെന്ന വിവരമാണ് ലഭിക്കുന്നത്. 38000  ത്തിലധികം പേർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് താത്കാലികമായി ഈ സൗകര്യം നിർത്തലാക്കിയതെന്നാണ് എംബസി വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരം.അതേസമയം, അടിയന്തരമായി നാട്ടിലേക്ക് പോകാൻ തക്കതായ കാരണങ്ങൾ ഉള്ളവർക്ക് ഇന്ത്യൻ എംബസിയുടെ ഹെൽപ് ലൈൻ  നമ്പറുകളിൽ ബന്ധപ്പെട്ട് അപേക്ഷ നൽകാവുന്നതാണ്.  വിളിക്കേണ്ട നമ്പർ - 5566 7569 ,5564 7502. നിലവിൽ അപേക്ഷ  സമർപ്പിച്ചവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ മുൻഗണനാ പ്രകാരം യാത്രക്കുള്ള തിയതിയും മറ്റു വിവരങ്ങളും എംബസിയിൽ നിന്ന് അറിയിക്കും

അത്യാഹിത സ്വഭാവത്തിലുള്ള കാരണങ്ങളില്ലാതെ തിരക്കിട്ട് എംബസിയിൽ രജിസ്റ്റർ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നാണ് ലഭ്യമായ വിവരം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News