Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
Newsroom Exclusive:അപ്പെക്സ് ബോഡി തെരഞ്ഞെടുപ്പ്,രാഷ്ട്രീയ നേതാവിനെ ഇറക്കി വോട്ടു പിടിക്കാൻ ശ്രമിച്ചത് വിവാദമാകുന്നു 

January 08, 2021

January 08, 2021

അൻവർ പാലേരി

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡികളിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് വോട്ടുപിടിക്കാൻ ശ്രമിച്ചത് വിവാദമാകുന്നു.ഇന്ത്യൻ എംബസിക്ക് കീഴിലെ അപ്പെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മതപരമോ രാഷ്ട്രീയമോ ആയ താല്പര്യങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്ന നിർദേശം ലംഘിച്ചാണ് ഒരു വിഭാഗം വലിയ തോതിൽ പ്രചാരണം നടത്തിയത്. 

ഖത്തറിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ സ്ഥാനാര്ഥികളാണ് കോൺഗ്രസ് എം.പി ശശി തരൂരിനെ ഉപയോഗിച്ച് വോട്ടു നേടാനുള്ള പ്രചാരണം നടത്തിയത്.തെരഞ്ഞെടുപ്പിൽ ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജൂട്ടാസ് പോൾ ഉൾപ്പെടെയുള്ള കോൺഗ്രസ് അനുകൂല സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ വീഡിയോ സന്ദേശം തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.അതേസമയം ഇവരാരും തെരഞ്ഞെടുപ്പിൽ വിജയം നേടിയില്ല.

മൂന്ന് അപ്പെക്സ് ബോഡികളിലേക്ക് മത്സരിച്ചവരിൽ ഭൂരിഭാഗം സ്ഥാനാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്.ബി.ജെ.പി,സി,പി.എം,കോൺഗ്രസ് എന്നിവയെ പിന്തുണക്കുന്നവരാണ് ഭൂരിഭാഗവും.എന്നാൽ ഭരിക്കുന്ന പാർട്ടികളുടെ അനുഭാവികളായിട്ടു പോലും പാർട്ടി നേതാക്കളെയോ മറ്റ് ഔദ്യോഗിക പദവികളിൽ ഇരിക്കുന്നവരെയോ ഉപയോഗിച്ച് ഇവരാരും പരസ്യമായി ഇത്തരമൊരു പ്രചാരണത്തിന് മുതിരാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ എംബസിയുടെ തെരഞ്ഞെടുപ്പ് മാർഗ നിർദേശങ്ങൾ ലംഘിച്ചു കൊണ്ട് കോൺഗ്രസ് അനുകൂല സ്ഥാനാർത്ഥികൾ ചട്ടലംഘനം നടത്തിയത്.

അതേസമയം,വ്യക്തിബന്ധത്തിന്റെ പേരിലാണ് ശശിതരൂർ ഇത്തരമൊരു പ്രചാരണ വീഡിയോ നൽകാൻ തയാറായതെന്നാണ് മറുഭാഗത്തുനിന്നുള്ള വിശദീകരണം.രാഷ്ട്രീയ പ്രചാരണം നടത്തിയിട്ടില്ലെന്നും ആശംസ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഇവർ വിശദീകരിക്കുന്നു.എന്നാൽ,ഒരേ രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന,ഐസിസി പ്രസിഡന്റ് സ്ഥാനാർത്ഥിക്കും മാനേജിങ് കമ്മറ്റി സ്ഥാനത്തേക്ക് മത്സരിക്കുന്നവർക്കും വേണ്ടി കേന്ദ്രപദവിയിലിരിക്കുന്ന ഒരു ജനപ്രതിനിധി തന്നെ രംഗത്തെത്തിയത് ചട്ടലംഘനമാവുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. തന്റെ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന തരത്തിൽ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ സന്ദേശം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ എംബസിക്കു കീഴിലെ അപ്പെക്സ് ബോഡികളിൽ ഒരു തരത്തിലുള്ള മത-രാഷ്ട്രീയ താല്പര്യങ്ങളോ പക്ഷപാതമോ പാടില്ലെന്നാണ് ചട്ടം.ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നതിനുള്ള ഘടകങ്ങളായതിനാൽ തന്നെ അതിൽ രാഷ്ട്രീയം കലർത്തുന്നത് ക്രമവിരുദ്ധമായ നടപടിയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News