Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡികളിലേക്ക് തെരഞ്ഞെടുപ്പ്,വിജ്ഞാപനം പുറത്തിറങ്ങി 

November 30, 2020

November 30, 2020

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപ്പെക്സ് ബോഡികളായ  ഐസിബിഎഫ്, ഐസിസി, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ എന്നിവയ്ക്ക് പുതിയ നേതൃത്വത്തെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിനായി എംബസി വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബര്‍ 26 ന് ഓണ്‍ലൈന്‍ വഴിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 വരെയാണ് നോമിനേഷന്‍ കാലയളവ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 16. ഡിസംബര്‍ പതിനെട്ടിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 26 ന് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.

മൂന്ന് സംഘടനകളുടെയും പ്രസിഡന്‍റിനെയും നാല് മാനേജിങ് കമ്മിറ്റി അംഗങ്ങളെയും ആദ്യം തെരഞ്ഞെടുക്കും. അനുബന്ധ സംഘടനകളില്‍ നിന്നായി മൂന്ന് മാനേജിങ് കമ്മിറ്റി അംഗങ്ങളെ രണ്ടാം ഘട്ടത്തിലും തെരഞ്ഞെടുക്കും. ഓണ്‍ലൈന്‍ വഴിയുള്ള വോട്ടെടുപ്പിനായി പ്രത്യേക വോട്ടിങ് ആപ്പ് പുറത്തിറക്കും. പ്രോക്സി വോട്ടോ പോസ്റ്റല്‍ വോട്ടോ ഉണ്ടാവില്ല. അംഗത്വമുള്ളവര്‍ നാട്ടിലാണെങ്കില്‍ നടപടിക്രമങ്ങള്‍പൂർത്തിയാക്കുന്ന  മുറയ്ക്ക് നാട്ടില്‍ വെച്ച് വോട്ട് ചെയ്യാമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തല്‍ അറിയിച്ചു.

അതെസമയം, എംബസിക്ക് കീഴിലുള്ള ബിസിനസുകാരുടെ അപെക്സ് ബോഡിയായ ഐബിപിസിയിലേക്ക് ഇത്തവണ തെരഞ്ഞെടുപ്പില്ല. ഇതിലേക്കുള്ള ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി പ്രത്യേക അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി ചേര്‍ന്ന് കൂടിയാലോചനയിലൂടെ പുതിയ പ്രസിഡന്‍റിനെ നിശ്ചയിക്കും

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News