Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യ-ഖത്തർ നാലാമത് കൺസൾട്ടേഷൻ യോഗം ചേർന്നു 

February 02, 2021

February 02, 2021

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള നാലാമത്തെ വിദേശകാര്യ ഓഫീസ് കണ്‍സള്‍ട്ടേഷന്‍ വെര്‍ച്വലായി നടന്നു. തിങ്കളാഴ്ച നടന്ന കള്‍സള്‍ട്ടേഷനില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ഹസന്‍ അല്‍ ഹമാദിയുടെ നേതൃത്വത്തിലുള്ള ഖത്തരി സംഘവും ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സി.പി.വി & ഒ.ഐ.എ) സഞ്ജയ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവുമാണ് പങ്കെടുത്തത്.

കൊവിഡ്-19 മഹാമാരിക്കിടയിലും ഇരുരാജ്യങ്ങളും തമ്മിൽ  അടുത്ത ബന്ധം പുലര്‍ത്തിയതായും  ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നിരവധി തവണ ടെലിഫോണില്‍ സംസാരിച്ചതായും യോഗത്തിൽ വ്യക്തമാക്കി.ഡിസംബറില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ സന്ദര്‍ശിസിച്ച കാര്യവും യോഗം ഓർമിപ്പിച്ചു.. 
മഹാമാരിയുടെ കാലത്ത് ഇന്ത്യന്‍ സമൂഹത്തെ പരിപാലിച്ചതിന് ഇന്ത്യ ഖത്തറിനോട് നന്ദി പറഞ്ഞു. രാഷ്ട്രീയം, ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ, ശാസ്ത്ര സാങ്കേതിക വിദ്യ, കോണ്‍സുലാര്‍, കമ്മ്യൂണിറ്റി, സാംസ്‌കാരിക പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ ഭാഗവും അവലോകനം ചെയ്യാന്‍ വിദേശകാര്യ ഓഫീസ് കണ്‍സള്‍ട്ടേഷന്‍ അവസരമൊരുക്കി.

ഈ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും സഹകരണത്തിന്റെ പുതിയ തലങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനുമുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവര്‍ത്തിച്ചു. യുഎന്നിലെയും മറ്റ് അന്താരാഷ്ട്ര വേദികളിലെയും സഹകരണം ഉള്‍പ്പെടെ പ്രാദേശിക, ബഹുമുഖ തലങ്ങളില്‍ പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറി.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News