Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തൊഴിലാളികളുടെ അവകാശ സംരക്ഷണം,മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട് ഖത്തർ നിഷേധിച്ചു 

August 25, 2020

August 25, 2020

ദോഹ: തൊഴിലാളികളുടെ വേതന സുരക്ഷയുമായി ബന്ധപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്(HRW) കഴിഞ്ഞ ദിവസം  പുറത്തുവിട്ട റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണെന്ന് ഖത്തര്‍ പ്രതികരിച്ചു. നേരത്തെ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് റിപ്പോർട്ടിൽ ആവർത്തിക്കുന്നത്. തൊഴിലാളികൾക്ക് വേതനം  ഉറപ്പു വരുത്തുന്നതിന് ഖത്തർ  നടപ്പിലാക്കിയ പരിഷകരങ്ങളോ നിലവിലെ സാഹചര്യങ്ങളോ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നില്ലെന്നും ഗവണ്മെന്റ് കമ്യുണിക്കേഷൻ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഖത്തറിലെ തൊഴിലാളികള്‍ വിദേശ തൊഴിലാളികൾ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്ന പ്രചാരണം തെറ്റാണ്.

ഖത്തറിലെത്തുന്ന ഒട്ടുമിക്ക തൊഴിലാളികളും വേതനവുമായി ബന്ധപ്പെട്ട് ഒരു ചൂഷണവും നേരിടുന്നില്ല. എന്നാല്‍, ചില ഒറ്റപ്പെട്ട കേസുകളുണ്ടാവാം. രാജ്യത്തെ നിയമങ്ങളിലും ചട്ടങ്ങളിലും കാര്യമായ ഭേദഗതി വരുത്തിയതോടെ ഇത്തരം കേസുകളില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു.

റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് തൊട്ട് മുമ്പ് മാത്രമാണ് സംഘടനാ സര്‍ക്കാരിനെ സമീപിച്ചത്. ഈ വിഷയത്തെക്കുറിച്ച് സര്‍ക്കാര്‍ മുന്‍കൂട്ടി അറിയുകയോ ഏതെങ്കിലും സമയത്ത് തൊഴിലാളികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ എച്ച്ആര്‍ഡബ്ല്യു അഭിമുഖം നടത്തിയതായി പറയുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നുവെന്നും ജിസിഒ അറിയിച്ചു.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ എന്‍ജിഒകളുമായി ചേർന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രമാണ് ഖത്തര്‍. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചുമായി കൈകോര്‍ത്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ രാജ്യം തയ്യാറാണ്. തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എച്ച്ആര്‍ഡബ്ല്യു മുന്നോട്ട് വച്ച പല ശുപാര്‍ശകളും ഖത്തര്‍ നിലവില്‍ നടപ്പാക്കിയതോ പദ്ധതിയിലുള്ളതോ ആണ്. എന്‍ഒസി എടുത്തു കളഞ്ഞത്, വേജ് പ്രൊട്ടക്ഷന്‍ സംവിധാനം, മിനിമം വേതനം, വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷുറന്‍സ് ഫണ്ട് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

തൊഴിലാളികള്‍ക്ക് വേണ്ടി ഖത്തര്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കും മാതൃകയാണെന്നും കമ്യൂണിക്കേഷന്‍ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News