Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അൽ ജസീറ ചാനൽ അടച്ചുപൂട്ടണമെന്ന ആവശ്യം അൽ ഉല ഉച്ചകോടിയിൽ ചർച്ച ചെയ്തില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രി 

January 08, 2021

January 08, 2021

ദോഹ : ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ ചേർന്ന നാല്പത്തിയൊന്നാമത് ഗൾഫ് ഉച്ചകോടിയിൽ അൽ ജസീറ ചാനൽ അടച്ചുപൂട്ടണമെന്ന ആവശ്യം ചർച്ച ചെയ്തിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി പറഞ്ഞു.അൽജസീറ ചാനലിന്റെയും അതിലെ പ്രൊഫഷണലുകളുടെയും സാന്നിധ്യം രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂൺ അഞ്ചിന് ചില അയൽരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപെടുത്തിയ ഉപരോധം പിൻവലിക്കുന്നതിന് മുന്നോട്ടുവെച്ച ഉപാധികളിൽ അൽ ജസീറ ചാനൽ അടച്ചുപൂട്ടണമെന്ന നിബന്ധന പ്രധാനമായിരുന്നു.

"അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങൾ ഉറപ്പുനൽകുന്ന കാര്യമാണ്.അൽ ജസീറയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ക്രിയാത്മകവും ആരോഗ്യകരവുമായാണ് കൈകാര്യം ചെയ്യേണ്ടത് -" അദ്ദേഹം പറഞ്ഞു.നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാവരും ഇച്ഛാശക്തിയോടെ പെരുമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News