Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ആഗസ്റ്റ് ഒന്നു മുതൽ ഫഹസ് പരിശോധന ഇല്ലാതെ വാഹന രജിസ്‌ട്രേഷൻ പുതുക്കില്ല

July 28, 2020

July 28, 2020

ദോഹ : ഖത്തറിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ (ഇസ്തിമാറ) പുതുക്കുന്നതിന് ആഗസ്റ്റ് ഒന്ന് മുതൽ ഫഹസ് കേന്ദ്രങ്ങളിലെത്തിയുള്ള പരിശോധന നിർബന്ധമാക്കിയതായി ഗതാഗത വിഭാഗം അറിയിച്ചു. പരിശോധന കൂടാതെ ഓൺലൈൻ വഴി ഇസ്തിമാറ പുതുക്കുന്നതിനായി അനുവദിച്ച സമയ പരിധി ജൂലൈ 31 വെള്ളിയാഴ്ച അവസാനിക്കുമെന്നും ട്രാഫിക് ജനറൽ ഡയറക്റ്ററേറ്റ് അറിയിച്ചു.വെള്ളിയാഴ്ചക്ക് മുമ്പ് പുതുക്കാത്തവർ ഫഹസ് കേന്ദ്രങ്ങളിലെത്തി നേരത്തെയുണ്ടായിരുന്ന പ്രകാരം തന്നെ പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദേശം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഖത്തറിലെ എല്ലാ ഫഹസ് വാഹന പരിശോധനാ കേന്ദ്രങ്ങളും ആഗസ്ത് 9 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വുഖൂദ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വൈകും. ജൂലൈ 31ന് ശേഷം ഓണ്‍ലൈനായി വാഹന പരിശോധനക്കായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഫഹസ് സെന്ററുകളില്‍ പൂര്‍ണമായും പരിശോധനക്ക് വിധേയമാക്കും. നേരത്തേ ഇന്‍ഡ്ട്രിയല്‍ ഏരിയയില്‍ പരിശോധിച്ചിരുന്ന ഹെവി വാഹനങ്ങള്‍ അല്‍ മസ്‌റൂഅയിലെ ഫഹസ് കേന്ദ്രത്തില്‍ പരിശോധിക്കും.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News