Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ സ്വകാര്യ സ്‌കൂളുകൾ തുടങ്ങാം,അപേക്ഷകൾ ക്ഷണിച്ചു

October 29, 2019

October 29, 2019

ദോഹ : ഖത്തറിൽ സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങാനുള്ള ലൈസൻസുകൾക്കുള്ള അപേക്ഷകൾ നവംബർ മൂന്നു മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ - ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2020-2021 അധ്യയന വർഷത്തിൽ സ്വകാര്യമേഖലയിൽ പുതിയ സ്‌കൂളുകൾ തുടങ്ങുന്നതിനാണ് അപേക്ഷിക്കേണ്ടത്.ഡിസംബർ 31 വരെ അപേക്ഷകൾ സ്വീകരിക്കും.

അപേക്ഷകർ വിദ്യാഭ്യാസ മന്ത്രാലയത്തിലോ അതുമായി ബന്ധപ്പെട്ട ബോഡികളിലോ ജോലി ചെയ്യുന്നവർ ആയിരിക്കരുത്.  21 വയസ്സിൽ താഴെ പ്രായമുള്ളവർ ആയിരിക്കരുതെന്നും നിബന്ധനയുണ്ട്.അപേക്ഷയോടൊപ്പം ഖത്തർ ഐ.ഡിയുടെ പകർപ്പും സമർപ്പിക്കണം. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് മന്ത്രാലയത്തിന്റെ 44044772 / 44045128 / 44045147 / 44044769 എന്നീ ടെലിഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് .


Latest Related News