Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ എയര്‍വെയ്‌സും ചേര്‍ന്ന് ജോര്‍ദാനിലെ 5000 പേര്‍ക്ക് സഹായം എത്തിച്ചു

December 28, 2020

December 28, 2020

ദോഹ: ഖത്തര്‍ ചാരിറ്റി ജോര്‍ദാനിലെ 5000 പേര്‍ക്ക് ശീതകാല സഹായം എത്തിച്ചു നല്‍കി. ഖത്തര്‍ എയര്‍വെയ്‌സുമായി സഹകരിച്ചാണ് ഖത്തര്‍ ചാരിറ്റി സഹായം എത്തിച്ചത്. ജോര്‍ദാനിലെ ഹാഷെമൈറ്റിലുള്ള താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍, സിറിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഖത്തര്‍ ചാരിറ്റി ശീതകാല സഹായം വിതരണം ചെയ്ത് തുടങ്ങി. 

അനാഥര്‍, വിധവകള്‍, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 5000 ആളുകള്‍ക്കാണ് സഹായം എത്തുന്നത്. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ ശീതകാല സഹായം ഇവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. 

ശീതകാല സഹായത്തില്‍ 450 ഭക്ഷ്യ പാര്‍സലുകളാണ് ഉള്‍പ്പെടുത്തിയത്. ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് കഴിയാനുള്ള ഭക്ഷ്യവസ്തുക്കളാണ് ഓരോ പാര്‍സലുകളിലും ഉള്ളത്. ഓരോ കുടുംബത്തിനും വീടുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഹീറ്ററും നല്‍കുന്നുണ്ട്. പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് കൂപ്പണ്‍ മുഖേനെയാണ് ഇവ വിതരണം ചെയ്യുന്നത്. 

ശീതകാല സഹായം നല്‍കാനുള്ള പിന്തുണയ്ക്ക് ഖത്തര്‍ എയര്‍വെയ്‌സിന് നന്ദി അറിയിക്കുന്നതായി ഖത്തര്‍ ചാരിറ്റിയിലെ എമര്‍ജന്‍സി റിലീഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു. ഖത്തറിലെ ജനങ്ങളുടെ പിന്തുണയോടെ എല്ലാ വര്‍ഷവും ഇത്തരം പരിപാടികള്‍ നടപ്പാക്കാന്‍ ഖത്തര്‍ ചാരിറ്റി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. 


Also Read: ദോഹ വിമാനത്താവളം അടച്ചുവെന്ന് വ്യാജവാർത്ത,നിഷേധിച്ച് എയർപോർട്ട് അധികൃതർ


തങ്ങളുടെ കാഴ്ചപ്പാടിനെയും പ്രവര്‍ത്തനങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്ന തൂണുകളിലൊന്നാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്ന് ഖത്തര്‍ എയര്‍വെയ്‌സ് മാര്‍ക്കറ്റിങ് ആന്റ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സലാം അല്‍ ഷാവ പറഞ്ഞു. കൊവിഡ് കാലത്ത് ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. നിരാലംബരായവരുടെ ജീവിതം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഖത്തര്‍ ചാരിറ്റിയുടെ കഠിനശ്രമത്തിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News