Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സ്വകാര്യ ആശുപത്രികൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി 

April 29, 2021

April 29, 2021

ദോഹ : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിലെ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഏർപ്പെടുത്തിയിരുന്ന നിബന്ധനകളിൽ ഇളവ് വരുത്തി.ഇന്നു മുതൽ അമ്പത് ശതമാനം ശേഷിയിൽ പ്രവർത്തിക്കാനാണ് അനുമതി നൽകിയത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ തീരുമാനം തുടരും.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യാഗമാണ് അനുമതി നല്‍കിയത്.  സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്നും ആധുനിക ആശയവിനിമയ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.രാജ്യത്ത് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തീവ്രമായതിനെ തുടർന്ന്  അടിയന്തര കേസുകളൊഴികെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളുടെ എല്ലാ മെഡിക്കല്‍ സേവനങ്ങളും നിര്‍ത്തലാക്കിയിരുന്നു. അതേസമയം,കോവിഡ് പ്രതിരോധിക്കാനായി നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News