Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് വ്യാപനം,നിയന്ത്രണങ്ങൾ നീട്ടിയതായി ഖത്തർ മന്ത്രിസഭ

April 30, 2020

April 30, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടാൻ മന്ത്രിസഭായോഗത്തിൽ ധാരണയായി. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജോലി സ്ഥലങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം കുറയ്ക്കുക, സ്വകാര്യ ആശുപത്രികളിലെ നോണ്‍ എമര്‍ജന്‍സി സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവെക്കുക ഉള്‍പ്പെടെ മാര്‍ച്ച് 28ന് എടുത്ത തീരുമാനങ്ങള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ തുടരാനാണ് തീരുമാനം.

സ്വകാര്യ ആശുപത്രികളില്‍ അവശ്യ വൈദ്യസേവനം ഒഴികെയുള്ളവ നിർത്തിവെക്കാനുള്ള തീരുമാനവും തുടരും. ഡെന്റല്‍ ക്ലിനിക്ക്, ഡെര്‍മറ്റോളജി, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക്ക് സര്‍ജറി തുടങ്ങിയവ തുടര്‍ന്നും പ്രവര്‍ത്തിക്കില്ല. ഡയറ്റ് ന്യൂട്രീഷ്യന്‍ സെന്ററുകള്‍, ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍, കോംപ്ലിമെന്ററി മെഡിസിന്‍, ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല. അതേസമയം,ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ഇവയില്‍ ചില സര്‍വീസുകള്‍ സാധ്യമെങ്കില്‍ തുടരാവുന്നതാണ്.  വീടുകളിൽ ചെന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള വിലക്കും തുടരും.

ബസ്സുകളില്‍ കൊണ്ടുപോകുന്ന തൊഴിലാളികളുടെ എണ്ണം പകുതിയാക്കി കുറച്ച നടപടിയും അതേപോലെ തുടരും.ഏപ്രില്‍ 30 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെയാണ് തീരുമാനം ബാധകമാവുകയെന്നും മന്ത്രിസഭ അറിയിച്ചു.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News