Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മഴയ്ക്കായി പ്രാർത്ഥിച്ച് വിശ്വാസികൾ ഒത്തുകൂടി, അമീർ പങ്കെടുത്തു

November 14, 2019

November 14, 2019

ദോഹ : ഇന്ന് രാവിലെ ദോഹയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയിൽ പതിനായിരങ്ങൾ പങ്കെടുത്തു.അൽ വജ്‌ബാ പ്രാർത്ഥനാ മൈതാനിയിൽ നടന്ന ഇസ്തിഖാ നിസ്കാരത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തു. രാവിലെ 6.5 ന് നടന്ന പ്രാർത്ഥനയിൽ അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അൽതാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ശൈഖ് ജാസിം ബിൻ ഖലീഫാ അൽതാനി. ഉൾപ്പെടെയുള്ള പ്രമുഖരും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്തു. പള്ളികളും പ്രാർത്ഥനാ മൈതാനങ്ങളും ഉൾപെടെ എഴുപത്തിയെട്ട് കേന്ദ്രങ്ങളിലാണ് ഇസ്തിഖാൽ നിസ്കാരത്തിനായി സൗകര്യം ഒരുക്കിയിരുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരും മറ്റ് വിദേശികളും പ്രാർത്ഥനയിൽ പങ്കെടുത്തു.


Latest Related News