Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പതിനേഴാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ദോഹയിൽ വർണാഭമായ തുടക്കം

September 28, 2019

September 28, 2019

PHOTO : AFP / Karim Jaafar
ദോഹ : ലോക അത്‌ലറ്റിക്‌സ് മേളയ്ക്ക് ദോഹയില്‍ തുടക്കമായി.ഇന്നലെ രാത്രി നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയാണ് പതിനേഴാമത് ചാംപ്യന്‍ഷിപ്പ് ഉത്ഘാടനം ചെയ്തത്.കരിമരുന്നു പ്രയോഗവും കലാസാംസ്‌കാരിക പ്രകടനങ്ങളും ഉത്ഘാടന ചടങ്ങിന്  കൊഴുപ്പേകി.

ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ഥാനി,രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) പ്രസിഡന്റ് ഡോ. തോമസ് ബാഷ്, ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍സ്(ഐ.എ.എഫ്) പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ, ഖത്തര്‍ ഒളിംപിക് കമ്മിറ്റി(ക്യു.ഒ.സി) പ്രസിഡന്റും അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് സംഘാടക സമിതി ചെയര്‍മാനുമായ ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍ഥാനി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള  ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു.തുടര്‍ന്നു ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ തങ്ങളുടെ രാജ്യത്തിന്റെ കൊടിക്കീഴില്‍ അണിനിരന്ന് മാര്‍ച്ച് പാസ്റ്റില്‍ പങ്കുചേര്‍ന്നു. രാത്രി 11.59ഓടെ വനിതാ മാരത്തണ്‍ തുടങ്ങുന്നതായി അമീര്‍ പ്രഖ്യാപിച്ചതോടെ പത്തുനാള്‍ നീളുന്ന കായിക കുതിപ്പിന് തുടക്കമായി.

തുടക്കത്തിലേ പ്രതീക്ഷ നൽകി മലയാളി താരം
ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ 400 മീറ്റർ ഹർഡിൽസിൽ ഫൈനൽ ലക്ഷ്യമിട്ട് മലയാളിതാരം എം പി ജാബിർ ഇന്നിറങ്ങും. പ്രാദേശിക സമയം രാത്രി എട്ടരയ്‌ക്കാണ് സെമിഫൈനൽ തുടങ്ങുക. ഹീറ്റ്സിൽ 49.62 സെക്കൻഡിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ജാബിർ സെമിയിലെത്തിയത്. എ. ധരുണും ഈയിനത്തിൽ മത്സരിച്ചെങ്കിലും ഹീറ്റ്സിൽ ആറാം സ്ഥാനാവുമായാണ് ട്രാക്കിൽ നിന്ന് മടങ്ങിയത്.ലോംഗ്‌ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ ശ്രീശങ്കറിന് ഇരുപത്തിരണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 27 താരങ്ങളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.

ഇന്ത്യക്ക് ഏറ്റവും മെഡൽ പ്രതീക്ഷയുള്ള 400 മീറ്റർ മിക്‌സഡ് റിലേ ഹീറ്റ്സ് ഇന്ന് നടക്കും. 16 ടീമുകൾ മത്സരിക്കുന്ന റിലേയിൽ ഇന്ത്യ അഞ്ചാം റാങ്കുകാരാണ്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു എന്നിവർ ഉൾപ്പെട്ടതാണ് റിലേ ടീം. രാത്രി പത്തരയ്‌ക്കാണ് ഹീറ്റ്സ് തുടങ്ങുക. വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ദ്യുതീ ചന്ദും ഇന്ന് ട്രാക്കിലിറങ്ങും. വൈകിട്ട് ആറരയ്‌ക്കാണ് 100 മീറ്റർ ഹീറ്റ്സ് തുടങ്ങുക.

ലോകത്തെ വേഗം കൂടിയ താരത്തെ ഇന്നറിയാം
നൂറ് മീറ്ററിലെ ലോകത്തെ ഏറ്റവും വേഗം കൂടിയ താരത്തെ  ഇന്നറിയാം. രാത്രി പന്ത്രണ്ടേ മുക്കാലിനാണ്  100 മീറ്റർ ഫൈനൽ നടക്കുക.ഉസൈൻ ബോൾട്ട് വിരമിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന ലോക മീറ്റിൽ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ, കാനഡയുടെ ആരോൺ ബ്രൗൺ ആന്ദ്രേ ഡി ഗ്രാസ്, ബ്രിട്ടന്‍റെ ഷാർണെൽ ഹ്യൂസ് തുടങ്ങിയവരാണ് അതിവേഗ താരമാവാൻ മത്സരിക്കുന്നത്.
 


Latest Related News