Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വിദേശ തൊഴിലാളികൾക്കുള്ള മിനിമം വേതനം പ്രഖ്യാപിച്ചു,ഗാർഹിക തൊഴിലാളികൾക്കും ആശ്വാസം  

August 30, 2020

August 30, 2020

ദോഹ : ഖത്തറിൽ ഗാർഹിക തൊഴിലാളികൾ ഉൾപെടെ വിദേശ തൊഴിലാളികൾക്കുള്ള മിനിമം വേതനം പ്രഖ്യാപിച്ചു.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഞായറാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശ സംരക്ഷണത്തിനായി രാജ്യത്ത് നടപ്പാക്കിവരുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് നടപടി.

പുതിയ ഉത്തരവ് അനുസരിച്ച് ഗാർഹിക തൊഴിലാളികൾ ഉൾപെടെ ഖത്തറിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളിക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ പ്രതിമാസ അടിസ്ഥാന ശമ്പളം 1000 ഖത്തർ റിയാലാണ്.താമസ സൗകര്യവും ഭക്ഷണവും അനുവദിക്കുന്നില്ലെങ്കിൽ 500 റിയാൽ താമസത്തിനും 300 ഖത്തർ റിയാൽ ഭക്ഷണത്തിനും ഇതോടൊപ്പം അനുവദിക്കണം.ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നിയമം നിലവില്‍ വരും. ഭക്ഷണവും താമസവും ഉൾപെടെ 1500 റിയാലിൽ കുറഞ്ഞ വേതനം ലഭിക്കുന്നവരുടെ   തൊഴില്‍ കരാര്‍ ഈ സമയത്തിനകം പുതുക്കണം. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നിയമം നിലവില്‍ വരുന്നത്. മിനിമം വേതനം കാലാനുസൃമായി പുതുക്കുന്നതിന് മിനിമം വേജ് കമ്മിറ്റി രൂപീകരിക്കും.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഉറപ്പു വരുത്തുന്ന തരത്തിൽ  പ്രവാസികളുടെ വരവ്, പോക്ക്, താമസം സംബന്ധിച്ച നിയമവും ഭേദഗതി ചെയ്തിട്ടുണ്ട്. ഇതനുസരിച്ച്  തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ  എന്‍ഒസി കൂടാതെ തന്നെ മറ്റൊരു ജോലിയിലേക്ക് മാറാൻ കഴിയും.എന്നാൽ ഇതിന് ഉപാധികളുണ്ടാവുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.    
 

 


Latest Related News