Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
പുറത്തുനിന്ന് അടിച്ചേൽപ്പിച്ച ഭരണസംവിധാനത്തിന്റെ പരാജയമാണ് അഫ്ഗാനിൽ കണ്ടതെന്ന് ഖത്തർ അമീർ

September 22, 2021

September 22, 2021

ദോഹ : പുറത്ത് നിന്നും അടിച്ചേല്‍പ്പിച്ച ഒരു രാഷ്ട്രീയ സംവിധാനത്തിന്‍റെ പരാജയമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടതെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അല്‍ത്താനി. രണ്ട് പതിറ്റാണ്ട് കൊണ്ട് നടത്തിയ പരിശ്രമങ്ങളും ഉദ്ദേശലക്ഷ്യങ്ങളും ചിലവഴിച്ച പണവുമെല്ലാം പാഴായി. അഫ്ഗാനില്‍ സുസ്ഥിരസമാധാനവും രാഷ്ട്രീയ ഐക്യവും നടപ്പാക്കാന്‍ സാധ്യമായതെല്ലാം ഖത്തര്‍ ചെയ്യും. പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്ന ഒരേയൊരു പോംവഴിയെ പിന്തുണയ്ക്കല്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ബാധ്യതയാണെന്നും ഖത്തര്‍ അമീര്‍ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി.

കോവിഡ് മഹാമാരിയെ തടയാൻ രാജ്യാന്തര സ്ഥാപനങ്ങൾക്ക് ഖത്തറിന്റെ പിന്തുണ തുടരുമെന്ന് അറിയിച്ച അമീർ കോവിഡ് വാക്സിന്റെ തുല്യമായ വിതരണവും ദക്ഷിണമേഖലാ രാജ്യങ്ങൾക്ക് അവയുടെ ലഭ്യതയും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.അധിനിവേശ ജറുസലേമിലും ഇസ്ലാമിക-ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളിലും അൽ അഖ്‌സ മസ്ജിദിലും ഇക്കഴിഞ്ഞ റമദാനിൽ ഇസ്രായേൽ നിരവധി തവണ നിയമലംഘനം നടത്തിയ കാര്യവും അമീർ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.


Latest Related News