Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കൊറോണാ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തികാഘാതം നേരിടാൻ രാജ്യം ഒറ്റക്കെട്ടായി ശ്രമിക്കണമെന്ന് ഖത്തർ അമീർ 

April 24, 2020

April 24, 2020

ഊർജ കയറ്റുമതി പ്രധാന വരുമാന സ്രോതസ്സായി കാണുന്ന രാജ്യങ്ങളിൽ വെല്ലുവിളികൾ നിറഞ്ഞ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാനുള്ള എല്ലാ മാർഗങ്ങളും നാം സ്വീകരിക്കുമെന്നും ഇന്നലെ രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമീർ പറഞ്ഞു.  

ദോഹ : കൊറോണാ വ്യാപനത്തെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക ആഘാതം നേരിടാൻ എല്ലാവരും ഒരുമിച്ചു ശ്രമിക്കണമെന്ന് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തോട് ആഹ്വാനം ചെയ്തു. വിശുദ്ധ റമദാൻ പ്രമാണിച്ച് ഇന്നലെ രാത്രി 10.30 ന് ഖത്തർ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖത്തർ അമീർ. എല്ലാവർക്കും റമദാൻ ആശംസകൾ നേർന്ന അമീർ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം റമദാന്‍ സ്വീകരണങ്ങള്‍ക്ക് പകരം ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അമീർ സംസാരം ആരംഭിച്ചത്.

ഊർജ കയറ്റുമതി പ്രധാന വരുമാന സ്രോതസ്സായി കാണുന്ന രാജ്യങ്ങളിൽ വെല്ലുവിളികൾ നിറഞ്ഞ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാനുള്ള എല്ലാ മാർഗങ്ങളും നാം സ്വീകരിക്കുമെന്നും അമീർ പറഞ്ഞു.നാം ഉൾപെടെ  ലോകം മുഴുവൻ  കോവിഡ്‌ 19 മഹാമാരിയുടെ നടുവിലൂടെ കടന്നുപോകുമ്പോഴാണ് വിശുദ്ധ മാസം വന്നെത്തിയത്.  ഒരു വാക്സിനോ അല്ലെങ്കില്‍ ഫലപ്രദ്രമായ ചികിത്സയോ ഈ രോഗത്തിന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് രോഗ വ്യാപനം തടയുക എന്നത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള മാര്‍ഗ്ഗം-അമീർ പറഞ്ഞു.

ഈ ഘട്ടം കടന്നുപോകാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കും. ഇതിനാവശ്യമായ പഠനങ്ങളും പദ്ധതികളും തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാവരുടെയും സഹകരണം ഇതിനാവശ്യമാണ്.രോഗത്തിന്‍റെ ഗൌരവം മനസ്സിലാക്കി നേരത്തെതന്നെ തയ്യാറെടുപ്പുകള്‍ നടത്തി. രാജ്യത്തെ അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും ഇക്കാര്യത്തില്‍ സഹായിച്ചു. രോഗം നേരിടുന്നതില്‍ തുറന്ന സമീപനമാണ് ഖത്തര്‍ സ്വീകരിച്ചത്. എല്ലാ കാര്യങ്ങളും വെളിപ്പെടുത്തി. എന്തെങ്കിലും മറച്ചുവെക്കുന്നത് ആളുകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ മാത്രമേ സഹായിക്കൂ,മഹാമാരിയെ നേരിടുന്നതിൽ നിസ്വാര്‍ത്ഥമായ സേവനം നല്‍കുന്ന എല്ലാവര്‍ക്കും അമീര്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തി.

മഹാമാരി നേരിടാനും സാമ്പത്തിക മേഖല സുരക്ഷിതമാക്കാനും ഗവണ്മെന്റ് ഭീമമായ സംഖ്യ നീക്കിവെച്ചിട്ടുണ്ട്. സ്വകാര്യ മേഖലക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എണ്ണ വിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ നമ്മുടെ സമ്പത് വ്യവസ്ഥയെ തകര്‍ക്കാന്‍ അനുവദിച്ചുകൂട. സാമ്പത്തിക മേഖലയില്‍ സമൂലമായ പരിഷ്കാരങ്ങള്‍ വരുത്തി ഊര്‍ജ്ജമേഖലയെ ആശ്രയിക്കുന്നത് കുറക്കാന്‍ ഞാന്‍ മന്ത്രിസഭയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പുതിയ വിഷയമല്ല. പലപ്രാവശ്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോഴാണ് പ്രാവര്‍ത്തികമാക്കാനുള്ള സമയം- അമീര്‍ പറഞ്ഞു.

വാക്‌സിന്‍ നിര്‍മാണത്തിലും മരുന്ന് നിര്‍മാണത്തിലും മല്‍സരിക്കുന്നതിനു പകരം സഹകരിക്കാന്‍ എല്ലാ ലോകരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അമീർ അഭ്യർത്ഥിച്ചു.

ക്ഷമാശീലര്‍ക്ക് അളവറ്റ പ്രതിഫലം ലഭിക്കുമെന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ചുകൊണ്ടാണ് അമീര്‍ പ്രഭാഷണം അവസാനിപ്പിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  

 


Latest Related News