Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ കാറ്റും മഴയും,കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

October 15, 2019

October 15, 2019

ഫോട്ടോ : ഷിറാസ് സിതാര 
ദോഹ: ഇന്നും ഖത്തറില്‍ ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത. കഴിഞ്ഞ ദിവസത്തേതിനു സമാനമായ കാലാവസ്ഥാ പ്രവചനമാണ് ഖത്തര്‍ മെട്രോളജി വകുപ്പ് (എം.ഇ.ടി) നൽകിയത്.'അൽ വസ്‌മി' എന്നറിയപ്പെടുന്ന ശൈത്യകാലത്തിന്റെ തുടക്കമായാണ് കാലാവസ്ഥാ മാറ്റത്തെ അധികൃതർ വിലയിരുത്തുന്നത്. 

കഴിഞ്ഞ ദിവസം മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് മഴ ലഭിച്ചത്. ഇന്നും ഇതിന് സമാനമായ കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാനും എം.ഇ.ടി ആവശ്യപ്പെട്ടു.

ഇന്നത്തെ വിശദമായ കാലാവസ്ഥാ പ്രവചനം പ്രകാരം, പകല്‍ സമയങ്ങളിൽ ആപേക്ഷികമായി ചൂടുള്ള സാഹചര്യമായിരിക്കും. ഉച്ചയ്ക്കു ശേഷം മേഘം മൂടി ചിലയിടങ്ങളില്‍ മഴ പെയ്യും. കൂടെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ ഒന്‍പതു മുതല്‍ 27 വരെ കി.മീറ്റര്‍ വേഗതയിലാകും കാറ്റ് വീശുക. ഇത് 55 കി.മീറ്റര്‍ വേഗമായി ഉയരാനും സാധ്യതയുണ്ട്.
 


Latest Related News