Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കേരളത്തിലേക്ക് ഉൾപെടെ ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് പ്രത്യേക സർവീസുകൾ 

September 06, 2020

September 06, 2020

ദോഹ : ഖത്തറിനും ഇന്ത്യക്കുമിടയിൽ ഖത്തർ എയർവേയ്‌സ് പ്രത്യേക വിമാനസർവീസുകൾ നടത്തുന്നു.സെപ്തംബർ 6 മുതൽ ഒക്ടോബർ 24 വരെ കേരളം ഉൾപെടെ ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്കാണ് പ്രത്യക സർവീസുകൾ ഏർപെടുത്തുന്നതെന്ന് ഖത്തർ എയർവേയ്‌സ് മാർക്കറ്റിങ് വിഭാഗം ഇ മെയിൽ സന്ദേശത്തിൽ അറിയിച്ചു. കോഴിക്കോട്.കൊച്ചി,തിരുവനന്തപുരം,ചെന്നൈ,ബംഗളുരു,ഡൽഹി,ഹൈദരാബാദ്,കൊൽക്കത്ത, അമൃത്‌സർ,അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ഉണ്ടാവുക.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടി-പിസിആര്‍ കോവിഡ് നെഗറ്റീവ് ഫലം  ഹാജരാക്കണം. ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ നിന്ന് യാത്രയുടെ 96 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലമാണ് വേണ്ടത്. https://www.icmr.gov.in/ എന്ന ലിങ്കില്‍ അംഗീകൃത ലാബുകളുടെ പട്ടിക ലഭിക്കും.

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സപ്തംബര്‍ 31വരെ നീട്ടിയിരുന്നു. തുടര്‍ന്ന് വിവിധ രാജ്യങ്ങളുമായുള്ള എയര്‍ ബബിള്‍ കരാര്‍ ഒക്ടോബര്‍ 31വരെ നീട്ടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുമുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേയ്‌സ് റദ്ദാക്കിയിരുന്നു.

ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് വരുന്ന പ്രവാസികൾ ഖത്തർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങിയിരിക്കണം.ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് തിരിച്ചു വരാനായി അപേക്ഷിക്കാം.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.


Latest Related News