Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകകപ്പ്,ഗൾഫ് രാജ്യങ്ങളിലെ വിമാനക്കമ്പനികളുമായി ചേർന്ന് ഷട്ടിൽ സർവീസ് നടത്തുമെന്ന് ഖത്തർ എയർവെയ്‌സ് സിഇഒ

May 26, 2022

May 26, 2022

ദോഹ : ലോകകപ്പ് ഫുട്‍ബോൾ നടക്കുമ്പോൾ നാല് ഗൾഫ് രാജ്യങ്ങളിലേക്ക് ഖത്തർ എയർവെയ്‌സ് ഷട്ടിൽ സർവീസ് നടത്തുമെന്ന് കമ്പനി സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു.ഗൾഫിലെ നാല് വിമാനക്കമ്പനികളുമായി ചേർന്നാണ് സർവീസ് നടത്തുക.

കുവൈത്ത് എയർവെയ്‌സ്, ഒമാൻ എയർ, ഫ്‌ളൈ ദുബായ്, സൗദിയ എന്നീ അയർലൈനുകളുമായി ചേർന്ന് ദുബായ്, മസ്കത്ത്, കുവൈത്ത് സിറ്റി, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിൽ നിന്ന് ലോക കപ്പ് ടിക്കറ്റ് എടുത്ത ആരാധകർക്കായി ദിവസേന ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇത്തിഹാദും എയർ അറേബ്യയും ഗ്രൂപ്പിൽ ചേരാൻ സാധ്യതയുണ്ടെന്ന് അക്ബർ അൽ ബാക്കർ പറഞ്ഞു.

ഫ്ലൈ ദുബായ് ഒരു ദിവസം 60 സർവീസുകളിലായി ഒരു ദിവസം 2,700 കാണികളെ ദോഹയിൽ എത്തിക്കും. കുവൈത്ത്  എയർവെയ്‌സ് ദിവസേന 20 ഫ്ലൈറ്റുകളും ഒമാൻ എയർ 48 ഫ്ലൈറ്റുകളും സൗദിയ 60 ഫ്ലൈറ്റുകളും ദിവസേന ഓപ്പറേറ്റ് ചെയ്യും.

മാച്ചുകളുടെ സമയത്തിനനുസരിച്ച് ഫ്ലൈറ്റുകളുടെ സമയം ക്രമീകരിക്കുമെന്നും ലഗ്ഗേജ് ഇല്ലെങ്കിൽ യാത്ര കൂടുതൽ സുഖകരമാകുമെന്നും അൽ ബാക്കർ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News