Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ആഘോഷപ്പൊലിമയിലേക്ക്,സന്ദർശകരെ ദോഹയിലെത്തിക്കാൻ വിപുലമായ സംവിധാനങ്ങളൊരുക്കി ഖത്തർ എയർവെയ്‌സ് 

December 03, 2019

December 03, 2019

ദോഹ : ഡിസംബർ 11 മുതൽ 21 വരെ ദോഹയിൽ നടക്കുന്ന ഫിഫാ ക്ലബ് ലോകകപ്പിനായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഖത്തർ എയർവെയ്‌സ് സി.ഇ. ഒ യും ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലുമായ അക്ബർ അൽ ബാഖിർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഫുട്‍ബോൾ ആരാധകരെ ഖത്തറിൽ എത്തിക്കാൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള സവിധാനങ്ങൾ ഒരുക്കും. ചാർട്ടേഡ് വിമാനങ്ങളും പ്രത്യേക നിരക്കുകളും അനുവദിക്കുമെന്നും കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിന് പിന്നാലെയാണ് ഫിഫാ ക്ലബ്ബ് ലോകകപ്പിനും ആതിഥ്യമരുളാൻ ഖത്തർ തയാറെടുക്കുന്നത്. കായിക മത്സരങ്ങൾക്കൊപ്പം നിരവധി തത്സമയ സംഗീത പരിപാടികളും ഡിസംബറിൽ ദോഹയിൽ അരങ്ങേറും. ലോകനിലവാരത്തിലുള്ള ഫുട്ബോൾ മത്സരങ്ങളും സംഗീത പരിപാടികളും ആസ്വദിക്കാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഒമാനിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള ആരാധകർക്കായി പ്രത്യേക യാത്രാ പാക്കേജുകൾ ഒരുക്കിയതായും അക്ബർ അൽ ബാഖിർ പറഞ്ഞു. ഇന്നലെ ദോഹയിലെ ഒറിക്‌സ് റോട്ടനാ ഹോട്ടലിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. ഫിഫാ ക്ലബ്ബ് ലോകകപ്പിനെത്തുന്ന സന്ദർശകരെ കൂടി കണക്കിലെടുത്ത് ആകർഷകമായ പരിപാടികളാണ് ഇത്തവണ ദേശീയ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുക. ഖത്തർ ലൈവ് സംഗീത പരിപാടികൾക്ക് പിന്നാലെ ജനുവരി 7 മുതൽ 31 വരെ ഷോപ് ഖത്തർ ഷോപ്പിംഗ് ഫെസ്റ്റിവൽ,ഫെബ്രുവരി 24 മുതൽ 29 വരെ വാച്ചസ് ആൻഡ് ജ്വല്ലറി പ്രദർശനം, മാർച്ച് 24 മുതൽ ഏപ്രിൽ 2 വരെ ഖത്തർ രാജ്യാന്തര ഭക്ഷ്യമേള, മാർച് 18 മുതൽ 28 വരെ ദോഹ ഡിസൈൻ വീക്ക് എന്നിവയാണ് മറ്റു പരിപാടികൾ.


Latest Related News