Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'ഓസ്കാർ ഓഫ് ഏവിയേഷൻ പുരസ്‌കാരം ഖത്തർ എയർവെയ്‌സിന് ,എമിറേറ്റ്സ് മൂന്നാം സ്ഥാനത്ത്

September 23, 2022

September 23, 2022

അൻവർ പാലേരി 

ദോഹ : 'ഓസ്‌കാർ ഓഫ് ഏവിയേഷ'ന്റെ ലോകത്തെ ഏറ്റവും മികച്ച എയർലൈൻസിനുള്ള പുരസ്‌കാരം തുടർച്ചയായ ഏഴാം വർഷവും ഖത്തർ എയർവേയ്‌സിന്.ലോകത്തെ ഏറ്റവും മികച്ച 350 വിമാനക്കമ്പനികളിൽ നിന്നാണ് ഏറ്റവും മികച്ച എയർലൈൻസായി ഖത്തർ എയർവേയ്‌സിനെ തെരഞ്ഞെടുത്തത്.സിംഗപ്പൂർ എയർലൈൻസ് രണ്ടാം സ്ഥാനത്തും എമിറേറ്റ്സ് മൂന്നാം സ്ഥാനത്തുമാണ്.യുകെയിലെ മുൻനിര എയർലൈൻസായ ബ്രിട്ടീഷ് എയർവേയ്‌സ് തുടർച്ചയായ രണ്ടാം വർഷവും 11-ാം സ്ഥാനത്താണ്.

അതേസമയം, വടക്കേ അമേരിക്കയിലെ ഒന്നാം നമ്പർ കാരിയറായ ഡെൽറ്റ എയർ ലൈൻസ്  24-ാം സ്ഥാനത്താണ്., ക്വാണ്ടാസ് എയർലൈൻ ഓസ്‌ട്രേലിയ/പസഫിക്കിൽ ഒന്നാമതും ആഗോള റാങ്കിംഗിൽ എട്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറുന്നതായും റാങ്കിങ് റിപ്പോർട്ടിൽ പറയുന്നു.

"കോവിഡ്-19 പാൻഡെമിക്കിലുടനീളം സ്ഥിരമായി പറന്ന ഏറ്റവും വലിയ എയർലൈനാണ് ഖത്തർ എയർവേയ്‌സ്..അവരുടെ ശൃംഖല ഒരിക്കലും 30 ലക്ഷ്യസ്ഥാനങ്ങളിൽ താഴെയായില്ല, ഈ നിശ്ചയദാർഢ്യമാണ് 2022 ലെ ഏറ്റവും മികച്ച എയർലൈൻ എന്ന പുരസ്‌കാരത്തിന് ഖത്തർ എയർവേയ്‌സിനെ അർഹമാക്കിയത്."-അവാർഡ് കമ്മറ്റി വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News