Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പ്രണയം പൂത്തുലഞ്ഞത് ആകാശത്ത്; വാലന്റൈന്‍സ് ദിനത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിതരണം ചെയ്തത് 5,000 ടണ്‍ പൂക്കള്‍

February 18, 2021

February 18, 2021

ദോഹ: മനസില്‍ പ്രണയമുള്ള ലോകമെമ്പാടുമുള്ളവരുടെ ആഘോഷ ദിവസമാണ് വാലന്റൈന്‍സ് ദിനം. എല്ലാ വര്‍ഷവും ഫെബ്രുവരി 14 നാണ് പരസ്പരം സമ്മാനങ്ങള്‍ കൈമാറിക്കൊണ്ട് അവര്‍ തങ്ങളുടെ പ്രണയം ആഘോഷിക്കുന്നത്. ഇങ്ങനെയുള്ള പ്രണയികളെ സഹായിക്കാനായി ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സും ഉണ്ടായിരുന്നു. 

ഈ വര്‍ഷത്തെ പ്രണയദിനത്തോടനുബന്ധിച്ച് ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ നിരവധി പൂക്കളും ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള കമിതാക്കള്‍ക്കായി അവരുടെ പ്രിയപ്പെട്ടവര്‍ അയച്ച പ്രണയ സമ്മാനമായിരുന്നു അത്. 

2021 ലെ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് 5,000 ടണ്ണിലേറെ പൂക്കളാണ് ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിജയകരമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു.ആര്‍ ഫ്രഷ് എന്ന പ്രത്യേക സേവനത്തിലൂടെയാണ് പൂക്കള്‍ എത്തിച്ചത്. ഈ സേവനത്തിലൂടെ അയക്കുന്ന സാധനങ്ങള്‍ നിയന്ത്രിത താപനിലയിലുള്ള പ്രത്യേക അന്തരീക്ഷം ഒരുക്കിയാണ് വിമാനത്തില്# സൂക്ഷിക്കുക. 

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, തായ്‌ലാന്റ്, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൂക്കളാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനങ്ങളില്‍ പറന്നത്. ഇക്വഡോറിലെ ക്വിറ്റോയില്‍ നിന്നുള്ള ബോയിങ്ങിന്റെ 777 കാര്‍ഗോ വിഭാഗത്തില്‍ പെട്ട എട്ട് വിമാനങ്ങളാണ് പൂക്കള്‍ കൊണ്ടു പോയത്. യൂറോപ്പിന്റെയും ഓസ്‌ട്രേലിയയുടെയും വിപണികളിലേക്കാണ് ഈ പൂക്കള്‍ എത്തിയത്. 

ഇത് കൂടാതെ ഖത്തര്‍ എയര്‍വെയ്‌സിന്റെ മൂന്ന് വിമാനങ്ങള്‍ യു.എസ്സിലെ ഏറ്റവും വലിയ പുഷ്പ വിപണിയായ മയാമിയിലേക്കും പറന്നു. നെയ്‌റോബിയില്‍ നിന്ന് 13 ചെറു വിമാനങ്ങളും അഞ്ച് ബോയിങ് 777 ചരക്കു വിമാനങ്ങളും സര്‍വ്വീസ് നടത്തി. ബൊഗോട്ട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് ഈ വിമാനങ്ങള്‍ പറന്നത്. 

'ടണ്‍ കണക്കിന് സ്‌നേഹവും ഉല്ലാസവും ലോകമെമ്പാടും എത്തിക്കാനായി ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കാനായി ഞങ്ങളുടെ പ്രധാന റൂട്ടുകളില്‍ കൂടുതല്‍ ചരക്കു വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. അതിലോലമായ ഈ പൂക്കളുടെ പ്രകൃതം മനസിലാക്കുന്ന ഞങ്ങള്‍ അവ കൊണ്ടുപോകാനായി പ്രത്യേക പ്രക്രിയയിലൂടെ തണുത്ത അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്.' -ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് ഓഫീസര്‍ കാര്‍ഗോ ഗില്ല്യൂം ഹാല്യൂക്‌സ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം മാത്രം ഖത്തര്‍ എയര്‍വെയ്‌സ് വിതരണം ചെയ്തത് 32,000 ടണ്‍ പൂക്കളാണ്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News