Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദില്ലി-ഖത്തർ വിമാനം കറാച്ചിയിലിറക്കിയതിന്റെ കാരണം വ്യക്തമാക്കി ഖത്തർ എയർവെയ്‌സ്,യാത്രക്കാരെ ദോഹയിലെത്തിച്ചു

March 21, 2022

March 21, 2022

ദോഹ : ഇന്ന് രാവിലെ ദില്ലിയിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവെയ്‌സ് വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി ദോഹയിൽ എത്തിച്ചതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു.പ്രാദേശിക സമയം വൈകീട്ട് 4.15 ഓടെ മുഴുവൻ യാത്രക്കാരെയും ദോഹയിൽ എത്തിച്ചതായി ഖത്തർ എയർവെയ്‌സ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽ പുക കണ്ടതിനെ തുടർന്നാണ് വിമാനം അടിയന്തിരമായി കറാച്ചിയിൽ ഇറക്കേണ്ടി വന്നതെന്നും യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

ഇന്ന് വെളുപ്പിന് 3.50 ന് ദില്ലിയിൽ നിന്ന് ദോഹയിലേക്ക്  പുറപ്പെട്ട QR579 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്.വിമാനത്തിൽ നൂറോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News