Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്

November 19, 2019

November 19, 2019

ദോഹ: ടിക്കറ്റ് നിരക്കിൽ പ്രത്യേക ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ഇക്കോണമി ക്ലാസിൽ 30 ശതമാനവും ഫസ്റ്റ് ക്ലാസിലും ബിസിനസ് ക്ലാസിലും 20 ശതമാനവുമാണ് ടിക്കറ്റ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എയർവേസ് ടിക്കറ്റ്‌ നിരക്കിലെ ഇളവുകൾ അറിയിച്ചത്. 2020 മാർച്ച് 31 വരെയുള്ള യാത്രകൾക്കാണ് ഇളവുകൾ അനുവദിക്കുക. ഈ ആനുകൂല്യം ലഭിക്കാൻ നാളെ വരെ ഓൺലൈനായി ടിക്കറ്റ് ബുക് ചെയ്യാൻ അവസരമുണ്ട്.

ഖത്തർ എയർവേസ് സർവീസ് നടത്തുന്ന 160ഓളം കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്കാണ് നിരക്കിളവ് നൽകുന്നത്. നേരത്തെ തന്നെ കമ്പനി നൽകിവരുന്ന മികച്ച സേവനങ്ങളോടൊപ്പമാണ് പ്രത്യേക ഇളവുകൾ നൽകുന്നത്. 


Latest Related News