Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൂടുതൽ ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് ഖത്തർ എയർവെയ്‌സ്

November 11, 2020

November 11, 2020

ദോഹ: വേദനയോടെയാണെങ്കിലും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. കൊവിഡ്-19 കാരണമുണ്ടായ മാന്ദ്യം ഇനിയും അവസാനിക്കാത്തതിനാലാണ് ഇതെന്നും ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര മെമോയില്‍ ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. കടുത്ത ഹൃദയവേദനയോടെയാണ് ഇക്കാര്യം അറിയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചില മേഖലകളിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കാനാകാത്തതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഏതൊക്കെ മേഖലകളിലാണ് പിരിച്ചുവിടല്‍ ഉണ്ടാവുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

കൊവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാന സര്‍വ്വീസുകള്‍ക്ക് നേരിട്ട തിരിച്ചടിയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സും മുക്തമായിട്ടില്ല. തങ്ങളുടെ ഭൂരിഭാഗം സര്‍വ്വീസുകളും ഇനിയും പുനരാരംഭിച്ചിട്ടില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യുട്ടീവ് പറഞ്ഞു.

നേരത്തെ മെയ് മാസത്തിലാണ് ഖത്തര്‍ എയര്‍വെയ്‌സ് തങ്ങളുടെ ആദ്യ പിരിച്ചുവിടല്‍ നടത്തിയത്. മറ്റ് വിമാന കമ്പനികളെ അപേക്ഷിച്ച് തങ്ങള്‍ പിരിച്ചുവിട്ടവരുടെ എണ്ണം വളരെ കുറവാണെന്നും അക്ബര്‍ അല്‍ ബക്കര്‍ വ്യക്തമാക്കി.

നൂറിലേറെ സ്ഥലങ്ങളിലേക്കാണ് നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാന സര്‍വ്വീസ് നടത്തുന്നത്. കൊവിഡ് തരംഗത്തിനിടയിലും മുപ്പതോളം സ്ഥലങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് വിമാന സര്‍വ്വീസ് തുടര്‍ന്നിരുന്നു.അതേസമയം, കൊവിഡിനു മുമ്പ് 170 സ്ഥലങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വ്വീസ് നടത്തിയിരുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 190 കോടി ഡോളറിന്റെ നഷ്ടമാണ് ഖത്തര്‍ എയര്‍വെയ്‌സിന് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News