Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദില്ലിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവെയ്‌സ് വിമാനം കറാച്ചിയിൽ ഇറക്കി,വെള്ളവും ഭക്ഷണവുമില്ലെന്ന് യാത്രക്കാർ

March 21, 2022

March 21, 2022

അൻവർ പാലേരി 

ദോഹ : ദില്ലിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ്  വിമാനം പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി.ഇന്ന് വെളുപ്പിന് 3.50 ന് ദില്ലിയിൽ നിന്ന് ദോഹയിലേക്ക്  പുറപ്പെട്ട QR579 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്.വിമാനത്തിൽ നൂറോളം യാത്രക്കാരുണ്ട്.സാങ്കേതിക കാരണമാണ് വിമാനം കറാച്ചിയിൽ ഇറക്കാൻ കാരണമെന്നാണ് വിശദീകരണം.

 

Kind attn : @qatarairways https://t.co/FfbyPdDP8B

— Umashankar Singh उमाशंकर सिंह (@umashankarsingh) March 21, 2022

കറാച്ചി വിമാനത്താവളത്തിൽ യാത്രക്കാർ കൂടിനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ എൻ.ഡി.ടി.വി സീനിയർ എഡിറ്റർ ഉമാശങ്കർ സിങ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

യാത്രക്കാർക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നും വിമാനത്തിലെ ജീവനക്കാർ കൃത്യമായ വിവരം നൽകാൻ തയ്യാറാകുന്നില്ലെന്നും കാർഡിയോളജിസ്റ്റായ യാത്രക്കാരൻ സമീർ ഗുപ്ത ട്വീറ്റ് ചെയ്തു.

 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News