Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കൊവിഡ് വാക്‌സിന്റെ ഏറ്റവും വലിയ ലോഡ് ഖത്തറിലെത്തി; ഇതുവരെ എത്തിച്ചത് 15 ലക്ഷം വാക്‌സിന്‍ ഡോസുകളെന്നും ഖത്തര്‍ എയര്‍വെയ്‌സ്

April 05, 2021

April 05, 2021

ദോഹ: രാജ്യത്ത് ഇതുവരെ എത്തിച്ചതില്‍ വച്ച് ഏറ്റവും വലിയ കൊവിഡ് വാക്‌സിന്‍ ലോഡ് ഖത്തറില്‍ എത്തിച്ചതായി ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ. ആംസ്റ്റര്‍ഡാമില്‍ നിന്ന് ഫൈസര്‍/ബയോണ്‍ടെക്, മൊഡേണ വാക്‌സിനുകളുടെ 530,000 ഡോസുകളാണ് ഞായറാഴ്ച ദോഹയില്‍ എത്തിച്ചത്. ഇതോടെ ഖത്തറില്‍ ആകെ എത്തിച്ച വാക്‌സിന്‍ ഡോകുകളുടെ എണ്ണം 15 ലക്ഷമായെന്നും ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ പറഞ്ഞു. 

2020 ഡിസംബര്‍ മുതല്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ കൊവിഡ് വാക്‌സിനുകള്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. 

ആഗോളതലത്തില്‍ രണ്ട് കോടി വാക്‌സിന്‍ ഡോസുകള്‍ വിവിധ രാജ്യങ്ങളിലെത്തിച്ചതിലൂടെ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ഒരു നാഴികക്കല്ല് പിന്നിട്ടു. ധാരണാപത്രത്തിന്റെ ഭാഗമായി യൂണിസഫിനു വേണ്ടി എത്തിച്ച വാക്‌സിനുകള്‍ ഉള്‍പ്പെടെയാണ് ഇത്. 24 രാജ്യങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വാക്‌സിനുകള്‍ എത്തിച്ചത്. 

'കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങള്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്നത് തുടരുന്നു. ഞങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള സാധനങ്ങള്‍ സുരക്ഷിതവും സമയബന്ധിതവും കാര്യക്ഷമവുമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നത് ഞങ്ങള്‍ ഉറപ്പാക്കുന്നു.' -ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ചീഫ് ഓഫീസര്‍ ഗ്വില്യൂം ഹാലെക്‌സ് പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News