Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ പുതുതായി മൂന്ന് ബോയിങ് 777 ചരക്കു വിമാനങ്ങള്‍ വാങ്ങി

January 02, 2021

January 02, 2021

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ മൂന്ന് പുതിയ ചരക്കു വിമാനങ്ങള്‍ വാങ്ങി. ബോയിങ് 777 വിഭാഗത്തില്‍ പെടുന്ന മൂന്ന് ചരക്കു വിമാനങ്ങളാണ് ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വാങ്ങിയത്. 

ദീര്‍ഘദൂര സര്‍വ്വീസുകളിലാണ് ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ പുതിയ വിമാനങ്ങള്‍ ഉപയോഗിക്കുക. കാര്‍ഗോ ചാര്‍ട്ടര്‍ വിമാനങ്ങളായും ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ പുതിയ ബോയിങ് 777 ചരക്കു വിമാനങ്ങള്‍ ഉപയോഗിക്കും. പുതിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നതോടെ പെട്ടെന്ന് എത്തിക്കേണ്ട ചരക്കുകള്‍ അതിവേഗം എത്തിക്കാനും പ്രത്യേക താപനിലയില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍ സുഗമമായി കൊണ്ടുപോകാനുമെല്ലാം സഹായകമാകും. 

പുതിയ വിമാനങ്ങള്‍ എത്തിയതോടെ  ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോയുടെ പക്കലുള്ള ആകെ ചരക്കു വിമാനങ്ങളുടെ എണ്ണം 30 ആയി. ഇതില്‍ 24 എണ്ണം ബോയിങ് 777 ചരക്കു വിമാനങ്ങളും നാലെണ്ണം എയര്‍ബസ് എ 330 ചരക്കു വിമാനങ്ങളും രണ്ടെണ്ണം ബോയിങ് 747 ചരക്കു വിമാനങ്ങളുമാണ്. 

പുതിയ ചരക്കു വിമാനങ്ങളുടെ വരവോടെ ആഗോള വിപണിയില്‍ ആവശ്യമായ ശേഷി ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ കൈവരിച്ചുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. കൊവിഡ്-19 വാക്‌സിനേഷന് ആവശ്യമായ ലോജിസ്റ്റിക്‌സിനെ പിന്തുണയ്ക്കാന്‍ അധികശേഷി തങ്ങളെ സഹായിക്കും. ബോയിങ് 777 ന്റെ ഇന്ധനക്ഷമത, ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള ശേഷി, ഉയര്‍ന്ന ശേഷി  എന്നിവ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോയെ സുസ്ഥിരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News