Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ ടയറിന് തകരാറ് കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കി

March 24, 2021

March 24, 2021

ദോഹ: ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ ടയറിന് തകരാറ് കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഖത്തര്‍ എയര്‍വെയ്‌സിന്റെ ബോയിങ്-777-300 വിമാനമാണ് ദോഹയില്‍ നിന്ന് പുറപ്പെട്ട് അഞ്ചര മണിക്കൂറിന് ശേഷം സുരക്ഷിതമായി ലാന്റ് ചെയ്തത്.

ദോഹയില്‍ നിന്ന് പറന്നുയര്‍ന്ന് 2000 കിലോമീറ്ററിലേറെ സഞ്ചരിച്ച ശേഷമാണ് തകരാറ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം തിരിക്കാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചത്. പക്ഷി ഇടിച്ചതോ ടയറിന്റെ തകരാറോ ആണ് കാരണമെന്നാണ് പൈലറ്റുമാര്‍ സംശയിച്ചത്. 

വിമാനം പുറപ്പെടുന്ന സമയത്ത് പൈലറ്റുമാര്‍ അസാധാരണമായ ശബ്ദം കേട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടയര്‍ മര്‍ദ്ദ സൂചകങ്ങളിലൊന്നും വ്യത്യാസം കാണിക്കാത്തതിനാല്‍ പൈലറ്റുമാര്‍ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തീരുമാനിച്ചു. പിന്നീട് റണ്‍വേയില്‍ നടത്തിയ പരിശോധനയില്‍ ടയറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

എ7-ബി.എ.ഇ എന്ന് രജിസ്റ്റര്‍ ചെയ്ത ബോയിങ് 777-300 വിമാനത്തിലാണ് തകരാറ് കണ്ടെത്തിയത്. ക്യു.ആര്‍ 832 നമ്പറിലുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനം ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലേക്കാണ് യാത്ര തിരിച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:37 നാണ് ബാങ്കോക്കിലേക്കുള്ള ആറര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പറക്കലിനായി ദോഹയില്‍ നിന്ന് പുറപ്പെട്ടത്. 


വിമാനത്തിന്റെ സഞ്ചാര പാത ഇങ്ങനെ

വിമാനം പുറപ്പെട്ടപ്പോള്‍ പക്ഷി ഇടിക്കുമ്പോള്‍ ഉണ്ടാകുന്നതിന് സമാനമായ ശബ്ദം പൈലറ്റുമാര്‍ കേട്ടു. ഇത് പക്ഷി ഇടിച്ചതോ അല്ലെങ്കില്‍ മൈക്ക് വീല്‍ ടയര്‍ പൊട്ടിത്തെറിച്ചതോ ആയിരിക്കുമെന്ന് കരുതിയ പൈലറ്റുമാര്‍ പക്ഷേ കോക്ക്പിറ്റില്‍ ഇതിന്റെ സൂചനകള്‍ കാണാത്തതിനാല്‍ യാത്ര തുടരുകയായിരുന്നു. 

പിന്നീട് റണ്‍വേ പരിശോധനയില്‍ ടയറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ സമയത്ത് വിമാനം ഇന്ത്യയിലേക്ക് കടന്ന് കച്ച് ഉള്‍ക്കടലിന് വടക്ക് 37000 അടി ഉയരത്തിലായിരുന്നു. അപ്പോള്‍ യാത്ര തുടങ്ങി രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടം കണ്ടെത്തിയ വിവരം ഉടന്‍ പൈലറ്റുമാരെ അറിയിച്ചു.തുടര്‍ന്ന് ഒമാന്‍ ഉള്‍ക്കടലിന്റെ വടക്കേ അറ്റത്ത് കൂടെ യു.എ.ഇ വഴി ദോഹയിലേക്ക് തിരിച്ച് പോകാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. 

ഖത്തര്‍ എയര്‍വെയ്‌സ് രേഖപ്പെടുത്തിയ ഈ വര്‍ഷത്തെ ആദ്യ സംഭവമാണ് ഇത്. എ7-ബി.എ.ഇ വിമാനം 2009 മാര്‍ച്ച് മുതല്‍ ഖത്തര്‍ എയര്‍വെയ്‌സിനു വേണ്ടി പറക്കുന്നുണ്ട്. ദോഹയില്‍ തിരിച്ചറിക്കിയ ക്യു.ആര്‍ 832 വിമാനം ഇപ്പോഴും ഹമദ് വിമാനത്താവളത്തിലാണ് ഉള്ളത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News