Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ എ.ടി.എമ്മുകളിൽ പുതിയ കറൻസികൾ ലഭിച്ചു തുടങ്ങി 

December 18, 2020

December 18, 2020

ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പുതിയ ബാങ്ക് നോട്ടുകൾ രാജ്യമെമ്പാടുമുള്ള എ.ടി.എം മെഷിനുകൾ ഇന്ന് മുതൽ വിതരണം ചെയ്തു തുടങ്ങി.എല്ലാ മൂല്യങ്ങളിലുമുള്ള ബാങ്ക് നോട്ടുകളുടെ പരിഷ്ക്കരിച്ച പതിപ്പാണ് ഇന്ന് മുതൽ ലഭ്യമായി തുടങ്ങിയത്. ഇതോടൊപ്പം 200 റിയാലിൻറെ നോട്ടും ഇതാദ്യമായി രാജ്യത്ത് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയ 64 സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഇന്ന് മുതൽ വിപണിയിലെത്തുന്ന നോട്ടുകൾ.

പരമ്പരാഗത ജ്യാമിതീയ രൂപങ്ങൾ, ഖത്തറിൻറെ ഔദ്യോഗിക പതാക, ഖത്തറിൻറെ തനത് ജീവജാലങ്ങൾ, ഖത്തർ വാസ്തുവിദ്യയെ പ്രതിനിധാനം ചെയ്യുന്ന പരമ്പരാഗത ഗേറ്റുകൾ എന്നിവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് എല്ലാ നോട്ടുകളുടെയും മുൻഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഖത്തറിൻറെ സാംസ്ക്കാരിക തനിമയെയും ഇസ്ലാമിക ചരിത്രത്തെയും പാരമ്പര്യത്തെയും രാജ്യത്തെ ജീവജാലങ്ങളെയും വിദ്യാഭ്യാസ-സാമ്പത്തിക-കായിക മേഖലയുടെ വികാസത്തെയും കുറിക്കുന്ന രൂപകല്പനയാണ് നോട്ടുകളുടെ പിൻഭാഗത്ത് ചേർത്തിരിക്കുന്നത്.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7


Latest Related News