Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്‍ബോളിന് പുത്തൻ ഉണർവേകി- ഖത്തർ 2022 സിഇഒ

December 04, 2021

December 04, 2021

ദോഹ : ക്രിക്കറ്റിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന രാജ്യമെന്ന നിലയിൽ നിന്നും ഇന്ത്യ ഏറെ മാറിയെന്ന അഭിപ്രായവുമായി ഖത്തർ 2022 സിഇഒ നാസർ അൽ ഖാതിർ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ രാജ്യത്തെ ഫുട്ബോൾ ഏറെ പുരോഗതി കൈവരിച്ചെന്നും നാസർ അൽ ഖാതിർ നിരീക്ഷിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഖത്തർ ഫുട്‍ബോൾ ലോകകപ്പിൽ ഇന്ത്യയിൽ നിന്നുള്ള കാണികളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നതായും നാസർ കൂട്ടിച്ചേർത്തു. 

 2017 ൽ ഇന്ത്യ വേദിയായ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിലെ ഫുട്‍ബോൾ മികവിന് ഉദാഹരണമാണ്. അതിലും ജനകീയമായ ഇന്ത്യൻ പങ്കാളിത്തം ലോകകപ്പിൽ ഉണ്ടാവുമെന്നുറപ്പാണ്, - നാസർ പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് കാരണം ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ മുന്നിൽ കണ്ട് പ്രവർത്തിക്കാൻ ഖത്തർ ആരംഭിച്ചതായും സുപ്രീം കമ്മറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ കൂടിയായ നാസർ അൽ ഖാതിർ അറിയിച്ചു. ലോകകപ്പിന് 1.5 മില്യൺ ആളുകൾ രാജ്യത്തെത്തുമെന്നാണ്  കണക്കാക്കപ്പെടുന്നത്.


Latest Related News