Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഗൂഗ്ൾ പേ ഇനി ഖത്തറിലും,തുടക്കം ക്യുഎൻബിയിൽ

August 23, 2022

August 23, 2022

ദോഹ : ഗൂഗ്ൾ പേ സൗകര്യം ഖത്തറിലും ലഭ്യമാക്കാൻ നടപടികൾ തുടങ്ങിയതായി സെൻട്രൽ ബാങ്ക് അറിയിച്ചു.നിലവിൽ, ആപ്പിൾ പേ, സാംസങ് പേ തുടങ്ങിയ എല്ലാ ആഗോള ഡിജിറ്റൽ വാലറ്റ് സേവനങ്ങളും ഖത്തറിൽ ലഭ്യമാണ്.പ്രത്യേകിച്ച് ലോകകപ്പ് സമയത്ത്,രാജ്യത്തെത്തുന്ന സന്ദർശകർക്ക് അവരുടെ ഡിജിറ്റൽ പേയ്‌മെന്റുകൾ ഇതുവഴി പൂർത്തിയാക്കാൻ കഴിയും.

മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎൻബിയാണ്  നൂതന ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ Google Pay യുടെ ഏറ്റവും പുതിയ പതിപ്പുമായി ആദ്യം രംഗത്തെത്തിയത്.
ഉപഭോക്താക്കൾ  ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന്  ഗൂഗിൾ പേ ഡൗൺലോഡ് ചെയ്ത്  ക്യുഎൻബി കാർഡുകൾ രജിസ്റ്റർ ചെയ്യണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News