Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഫ്യുഷൻ സംഗീതത്തിന്റെ അകമ്പടിയിൽ ഖിയ ചാമ്പ്യൻസ് ലീഗ് ഫൈനൽ നാളെ ദോഹ അൽ അറബി സ്റ്റേഡിയത്തിൽ

June 30, 2022

June 30, 2022

ദോഹ : സിറ്റി എക്സ്ചേഞ്ച് ട്രാൻസ്‌ഫാസ്റ്റ്  ട്രോഫിക്കായുള്ള ഏട്ടാമത് ഖിയ ചാമ്പ്യൻസ് ലീഗിന്റെ കലാശ കൊട്ടിന് നാളെ അൽ അറബി  സ്റ്റേഡിയം സാക്ഷിയാവും. കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊട്ടിയുറപ്പിക്കുക,ഖത്തർ ലോകകപ്പിന് ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ ലക്ഷ്യങ്ങളോടെ, ഖത്തർ സാംസ്കാരിക,കായിക മന്ത്രാലയത്തിന്റെയും ഖത്തർ 2022 സുപ്രീം കമ്മറ്റിയുടെയും അൽ അറബി സ്പോർട്സ് ക്ലബ്ബിന്റെയും  സഹകരണത്തോടെ സംഘടിപ്പിച്ച ഒരു മാസം നീണ്ട  ടൂർണമെന്റിനാണ് വെള്ളിയാഴ്ച സമാപനം കുറിക്കുന്നത്.പ്രവാസി ഇന്ത്യക്കാർക്കിടയിൽ അഖിലേന്ത്യാ  തലത്തിൽ നടക്കുന്ന ഏക ടൂർണമെന്റ് ആയ ഖിയ ചാമ്പ്യൻസ് ലീഗിൽ എട്ട് പ്രഗത്ഭ ടീമുകളാണ് മാറ്റുരച്ചത്.  

ഫൈനലിൽ  സിറ്റി എക്സ്ചേഞ്ച് എഫ്‌സി, ഇസ്ലാമിക് എക്സ്ചേഞ്ച് മേറ്റ്സിനെ നേരിടും. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങൾ അണിനിരക്കുന്ന  കരുത്തരായ രണ്ട് ടീമുകൾ തമ്മിലുള്ള ആവേശകരമായ  ഫൈനൽ മത്സരം വെള്ളിയാഴ്ച 7 മണിക്ക് അൽ അറബി പ്രധാന  സ്റ്റേഡിയത്തിലാണ് നടക്കുക.

ഫൈനലിന് മുന്നോടിയായി വൈകിട്ട് 5 മണി മുതൽ പ്രശസ്ത സംഗീതജ്ഞൻ ശബരീഷ് പ്രഭാകർ,സിനിമ പിന്നണി ഗായിക അഞ്ചു ജോസഫ്  എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.കാണികൾക്ക് നിരവധി സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കുന്ന ക്ലിക്ക്ഓൺ കിക്കോഫ്, 2500 ലധികം പേർ പങ്കെടുക്കുന്ന പെയിന്റിംഗ് മൽസരം,കേക്ക് ഫെസ്റ്റിവൽ എന്നിവ ചടങ്ങിന് മാറ്റുകൂട്ടും

ഫിഫ ലോകകപ്പ്  ലെഗസി അംബാസ്സഡർമാരായ  മുഹമ്മദ് സാദോൻ  കുവാരി, അഹമ്മദ് ഖലീൽ, ഇബ്രാഹിം ഖൽഫാൻ തുടങ്ങി ഖത്തർ 2022 സുപ്രീം കമ്മറ്റിയിലെയും  ഖത്തർ ഫുട്ബാൾ അസോസിയേഷനിലെയും ഉന്നത വ്യക്തിത്വങ്ങൾ, ഇന്ത്യൻ പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ  ചടങ്ങിൽ പങ്കെടുക്കും.

 പ്രവേശനം തികച്ചും സൗജന്യമായിരിക്കും.കുടുംബങ്ങൾക്ക് പ്രത്യേക ഇരിപ്പിടങ്ങളും സംഘടനകൾക്ക് തങ്ങളുടെ ബാനറുകളുമായി ഒന്നിച്ചിരിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News