Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്നും മൃതദേഹങ്ങൾ കേരളത്തിലെത്തിക്കാൻ വഴിയൊരുങ്ങി

April 07, 2020

April 07, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാവിലക്ക് തുടരുന്നതിനിടെ ഖത്തറിൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങി. ഖത്തർ എയർവെയ്സിന്റെ കൂടുതൽ പാസഞ്ചർ വിമാനങ്ങൾ കാർഗോ സേവനങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഖത്തറിൽ മരണപ്പെടുന്ന ഉറ്റവരുടെ മൃതദേഹം കാണാൻ നാട്ടിലെ ബന്ധുക്കൾക്ക് അവസരം ഒരുങ്ങിയത്.യാത്രാ വിലക്ക് നിലനിൽക്കുമ്പോൾ തന്നെ ചെന്നൈ,ദൽഹി,ഹൈദരാബാദ്,കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കാർഗോ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ യാത്രാവിലക്ക് ഏർപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് മൃതദേഹങ്ങൾ എത്തിക്കാൻ ഇതാദ്യമായാണ് സൗകര്യം ലഭിക്കുന്നത്.

ഇന്ന് പുലർച്ചെയാണ് ഖത്തർ എയർവേയ്‌സിന്റെ ആദ്യ കാർഗോ വിമാനം കൊച്ചിയിലേക്ക് സർവീസ് തുടങ്ങിയത്. അടുത്ത വിമാനം ഏപ്രിൽ 14 ന് ഷെഡ്യുൾ ചെയ്തിട്ടുണ്ട്. ഇതോടെ ഖത്തറിൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ഖത്തർ കെ.എം.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News