Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഫോട്ടോഗ്രാഫറായിരുന്ന പുന്നയൂർകുളം സ്വദേശി നാട്ടിൽ നിര്യാതനായി

February 17, 2022

February 17, 2022

ദോഹ : ദീർഘകാലം ഖത്തറിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന തൃശൂർ പുന്നയൂർകുളം സ്വദേശി കൊട്ടാരംപാട്ടയിൽ ബാപ്പുട്ടി മാസ്റ്ററുടെ മകൻ അമീറുദ്ധീൻ(63)നാട്ടിൽ നിര്യാതനായി.ഖത്തറിൽ ഫോട്ടോ ആർട്സ് സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായിരുന്ന അമീർ രണ്ടു വർഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.നാട്ടിൽ സ്വന്തമായി വെളിച്ചെണ്ണ മിൽ നടത്തിവരികയായിരുന്നു.വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഖത്തറിലെ പുന്നയൂർകുളം നിവാസികളുടെ കൂട്ടായ്മകളുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഭാര്യ : ഷക്കീല. മക്കൾ. ഹസ്ന, അബ്സർ, ഹഫ്സ. മരുമക്കൾ. ഷെബിൻ, മുർഷിദ, സൂറയ്ക്ക്.

ഖബറടക്കം നാളെ(വെള്ളി) കാലത്ത് 8മണിക്ക് കോതോട് പള്ളി ഖബർസ്ഥാനിൽ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News