Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് വ്യാപനം : മെസ്സിയും സംഘവും ഖത്തർ സന്ദർശനം റദ്ദാക്കി

January 13, 2022

January 13, 2022

ദോഹ : കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ പര്യടനം നടത്താനുള്ള നീക്കത്തിൽ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമൻ പിന്മാറി. സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും മൂന്ന് ദിവസം ഖത്തറിൽ പരീശീലനം നടത്താനും, ശേഷം, ജനുവരി 19 ന് റിയാദിൽ സൗഹൃദമത്സരം കളിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കുന്നതായി ടീം വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. 

ഫ്രഞ്ച് ലീഗിൽ ഒന്നാമതുള്ള പിഎസ്ജി ക്യാമ്പിൽ ഈ മാസമാദ്യം നിരവധി താരങ്ങൾക്ക് കോവിഡ് പിടിപെട്ടിരുന്നു. ലയണൽ മെസ്സി, ഏയ്ഞ്ചൽ ഡി മരിയ, ഡ്രാക്സ്ലർ തുടങ്ങിയ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ലിയോണുമായി നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെക്കുകയും ചെയ്തു. പിന്നാലെയാണ് മിഡിൽ ഈസ്റ്റ് സന്ദർശനവും പിന്നീട് നടത്താൻ ക്ലബ്ബ് തീരുമാനിച്ചത്.


Latest Related News