Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ ബഹ്‌റൈൻ പാർലമെന്റിലും പ്രതിഷേധം

February 16, 2022

February 16, 2022

ഇന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ ബഹ്‌റൈൻ പാർലമെന്റിലും പ്രതിഷേധസ്വരം. അഹ്മദ് അൽ അൻസാരി, അബ്ദുറസാഖ് അൽ ഖിത്താബ് എന്നീ എംപിമാരുടെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിച്ചാണ് ഇന്ത്യൻ മുസ്ലിംകളോടുള്ള ഐക്യദാർഢ്യം ബഹ്‌റൈൻ പ്രഖ്യാപിച്ചത്. ഭരണകൂടത്തിന്റെ സമ്മതത്തോടെയാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്നും എംപിമാർ ആരോപിച്ചു . 

വിവിധ രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ബഹ്റൈനിന് ഉള്ളതെന്നും, ഇന്ത്യയിലെ ഇത്തരം സംഭവങ്ങൾ ഒട്ടും ആശാവഹമല്ലെന്നും പാർലമെന്റ് വിലയിരുത്തി. വൈവിധ്യമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ കാതൽ. ഇഷ്ടമുള്ള മതവും വേഷവും സ്വീകരിക്കാൻ അവകാശമുള്ള രാജ്യത്ത്, പഠിക്കാൻ അവസരം ലഭിക്കണമെങ്കിൽ ഹിജാബഴിക്കണം എന്ന സാഹചര്യം ഉണ്ടാവുന്നത് ഉൾകൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.


Latest Related News