Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലാപ്‌ടോപ്പിനുള്ളിൽ ഒളിപ്പിച്ചു ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത ഗുളികകൾ പിടികൂടി

August 18, 2021

August 18, 2021

ദോഹ: : ലാപ്‌ടോപ്പിലൂടെ ഒളിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന്  എയര്‍കാര്‍ഗോയും കസ്റ്റംസ് വിഭാഗവും പിടികൂടി. നിരോധിച്ച 181 മയക്കു ഗുളികകളാണ് ലാപ്പ്‌ടോപ്പിലില്‍ ഒളിപ്പിച്ചിരുന്നത്. കൂടാതെ ഖത്തറിലെ എയർ കാർഗോ കസ്റ്റംസ് അഡ്മിനിസ്ട്രേഷനും സ്വകാര്യ എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്മെന്റും രാജ്യത്ത് കൊണ്ടുവന്ന ഭക്ഷ്യ ക്യാനുകളിൽ നിരോധിച്ച ഗുളികകൾ കടത്താനുള്ള ശ്രമവും പരാജയപ്പെടുത്തി. നിരോധിച്ച  2,805 ലിറിക്ക ഗുളികകൾ ഭക്ഷ്യ ക്യാനുകളിൽ നിന്ന് പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനം സിദ്ധിച്ച വിഗദ്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു


Latest Related News