Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ പ്രധാനമന്ത്രിക്കും സംഘത്തിനും റിയാദിൽ ഗംഭീര സ്വീകരണം 

December 10, 2019

December 10, 2019

റിയാദ് : നാൽപതാമത്‌ ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലാ ബിൻ നാസർ ബിൻ ഖലീഫാ അൽതാനിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധി സംഘം സൗദി തലസ്ഥാനമായ റിയാദിൽ എത്തി. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ്, റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽ സഊദ്,മിനിസ്റ്റേഴ്‌സ് കൗൺസിൽ മന്ത്രി ഡോ.മുസാദ് ബിൻ മുഹമ്മദ് അൽ ഐബാൻ,ജിസിസി സെക്രട്ടറി ജനറൽ അബ്ദുൽ ലത്തീഫ് റാഷിദ് അൽ സയാനി എന്നിവർ ഖത്തർ പ്രധാനമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.

സൗദി അരാംകോയ്ക്ക് ആക്രമണം നടന്ന ശേഷം നടക്കുന്ന ഉച്ചകോടിയിൽ ഇറാനെതിരെയുള്ള ജിസിസി രാജ്യങ്ങളുടെ ഐക്യവും ഗൾഫ് പ്രതിസന്ധിയും പ്രധാന വിഷയമായേക്കുമെന്നാണ് സൂചന.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News